HOME
DETAILS

വേനല്‍ കനക്കുമ്പോഴും ശിവദാസ് നെല്ല് കൊയ്യുകയാണ്

  
backup
January 26 2017 | 08:01 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b6%e0%b4%bf%e0%b4%b5

ആലത്തൂര്‍: വരള്‍ച്ചയെയും കൃഷിഉണക്കത്തെയും വിളഇന്‍ഷുറന്‍സിനെയും കുറിച്ച് പാലക്കാടന്‍ കര്‍ഷരെല്ലാം ആശങ്കപ്പെടുമ്പോള്‍ എടാമ്പറമ്പിലെ ശിവദാസ് രണ്ടാം വിള കൊയ്‌തെടുക്കുകയാണ്.പാരമ്പര്യ കര്‍ഷകനായ ഇദ്ദേഹം എന്നും കൃഷിയില്‍ നവീന രീതികളുടെ പരീക്ഷകനാണ്. ഇത്തവണ വരള്‍ച്ചയെ തോല്‍പ്പിച്ച് കൃഷി രക്ഷിച്ചെടുക്കുന്നതിനുള്ള വഴിയാണ് നോക്കിയത്. അതില്‍ വിജയിക്കുകയും ചെയ്തു.


സെപ്റ്റംബര്‍ 20നാണ് ശിവദാസ് ഒന്നാം വിള കൊയ്തത്. പത്ത് ദിവസംകൊണ്ട് നിലം പരുവപ്പെടുത്തി രണ്ടാം വിളക്ക് ചേറ്റു വിത നടത്തി. മഴ കിട്ടുമെന്ന കണക്കു കൂട്ടല്‍ തെറ്റി. ഗായത്രി പുഴയോരത്താണ് വയല്‍. പുഴയില്‍നിന്ന് കൃഷിക്ക് വെള്ളം പമ്പ് ചെയ്യാന്‍ അംഗീകൃത വൈദ്യുതി കണക്ഷനുള്ളത് ഉപയോഗിച്ച് വയലില്‍ വെള്ളം നിറച്ചു.
കുടിവെള്ളത്തിനല്ലാതെ പുഴയില്‍നിന്ന് പമ്പിങ് നടത്തുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ് വന്നത് ഈ ഘട്ടത്തിലാണ്. നവംബര്‍ 23ന് കെ.എസ്.ഇ.ബി കണക്ഷന്‍ വിഛേദിച്ചു. കതിര് വന്ന് തുടങ്ങിയപ്പോള്‍ പ്രകൃതിയുടെ അനുഗ്രഹ വര്‍ഷം പോലെ ഒരു മഴകിട്ടി. 


പിന്നെയും വെള്ള ക്ഷാമം അലട്ടിത്തുടങ്ങിയപ്പോഴേക്കും മലമ്പുഴ കനാല്‍ വെള്ളം എത്തി. രണ്ടാം തവണയും കനാല്‍ വെള്ളം എത്തിയപ്പൊഴേക്കും ഇനി വെള്ളം കിട്ടിയില്ലെങ്കിലും കൊയ്‌തെടുക്കാം എന്ന നിലയിലെത്തി.


110 ദിവസം കൊണ്ട് വിളവെത്തുന്ന ജ്യോതി നെല്ലാണ് നാല് ഏക്കറില്‍ വിതച്ചത്. പ്രതികൂല കാലാവസഥയില്‍ കൊയ്ത്തിന് പാകമാകാന്‍ 130 ദിവസം വരെ വേണ്ടി വന്നു. രാസവളം പരമാവധി കുറച്ച് ചാണകവും പച്ചില വളവുമാണ് ഉപയോഗിച്ചത്. കൊയ്ത് സീസണ്‍ അല്ലാത്തതിനാല്‍ മെഷീന്‍ കിട്ടാന്‍ രണാഴ്ച കാത്തിരിക്കേണ്ടി വന്നു. സേലത്തു നിന്ന് മെഷീന്‍ കൊണ്ടുവന്ന് തിങ്കളാഴ്ച കൊയ്ത്ത് നടത്തി.


മൊത്തത്തില്‍ വിളവ് മോശമാണെങ്കിലും പ്രതികൂലമായ പ്രകൃതിയോട് പടവെട്ടി ഇറക്കിയ കൃഷി കൊയ്‌തെടുത്തതിന്റെ ആവേശത്തിലാണ് ശിവദാസ്. ഏക്കറിന് 40- 45 ചാക്ക് നെല്ല് കിട്ടേണ്ടിടത്ത് 25 ചാക്ക് വിളവേ കിട്ടിയുള്ളൂ. എങ്കിലും മുടക്ക് മുതല്‍ നഷ്ടമായില്ലെന്ന് അദ്ദേഹം പറയുന്നു.


വൈക്കോല്‍ കിട്ടുന്ന ഇനം മെഷീന് ഉപയോഗിച്ചായിരുന്നു കൊയ്ത്ത്. തൊഴുത്തില്‍ നാല് പശുക്കള്‍ ഉണ്ട്. അവയ്ക് തീറ്റക്കുള്ള വൈക്കോലും കിട്ടി. നെല്ല് വില്‍ക്കാറില്ല. സമീപ പ്രദേശത്തെ കര്‍ഷകരില്‍നിന്ന് വാങ്ങുന്ന നെല്ല് സ്വന്തം മില്ലില്‍ കുത്തി നാടന്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന ബിസിനസുണ്ട്.


തെങ്ങും വാഴയും കൃഷിയുണ്ട്. നെല്ലറയില്‍ പുതുമയായ സൂഷ്മ മാവ് കൃഷിയും ഇടവിളയായി പച്ചക്കറിയും കീട നിയന്ത്രണത്തിന് ചെണ്ടുമല്ലിയും കൃഷി ചെയ്യുന്ന ശിവദാസന്‍ വേനലിനോട് പറയുന്നത് കത്തിക്കാളിക്കോളൂ, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago