മെഡക്‌സ്: സാങ്കേതിക വളര്‍ച്ചയുടെ നേര്‍ക്കാഴ്ചയായി ഫിസിക്കല്‍ മെഡിസിന്‍വിഭാഗം
തിരുവനന്തപുരം: ആകസ്മികമായ ഒരപകടം മൂലം കൈവിരലുകളോ കാലോ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വസിക്കാം, ആധുനിക വൈദ്യശാസ്ത്രം അതിന് പ്രതിവിധി കണ്ടെത്തിക്കഴിഞ്ഞു. മരുന്നുകളിലൂടെയോ ശസ്ത്രക്രിയയിലൂടെയോ പരിഹരിക്കാന്‍ കഴിയാത്തത്ര അംഗഭംഗം ഉണ്ടാകുന്നവര്‍ക്ക് ആശ്വാസമാകുന്ന കൃത്രിമ അവയവങ്ങളാണ് അവ. വ്യക്തിയുടെ ഇഷ്ടാനുസരണം ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകാലുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധേയ നേട്ടമാണ്. മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന മെഡെക്‌സില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം ഒരുക്കിയിരിക്കുന്ന പവലിയന്‍ , വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക വളര്‍ച്ചയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.
കൃത്രിമ കൈപ്പത്തി എന്നു പറയുമ്പോള്‍ അത് രൂപഭംഗിക്കുമാത്രമുള്ളതല്ല, മറിച്ച് ഒരു റോബോട്ടിനെപ്പോലെ കൈപ്പത്തിയും വിരലുകളും ഉപയോഗിച്ചുള്ള എല്ലാ ധര്‍മങ്ങളും അതു നിറവേറ്റും. കൈവിരലുകളുടെ സൂക്ഷ്മ ചലനങ്ങള്‍പോലും പരിശീലനത്തിലൂടെ ഈ വിരലുകള്‍കൊണ്ട് ചെയ്യാനാകും. അതുകൊണ്ടുതന്നെ ഇന്റലക്ച്വല്‍ ലിംബ് അഥവാ ഐലിംബ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. സ്‌കോട്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത ഐലിംബ് ആണ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.
ഇരുപത് അടിയോളം ഉയരമുള്ള കൃത്രിമ കാലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ശരീരഭാഗങ്ങള്‍ക്ക് ബലം നല്‍കാനായി സ്ഥിരമായി ഉപയോഗിക്കാവുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും ഫിസിക്കല്‍ മെഡിസിന്റെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ര
മൂന്നാഴ്ച പിന്നിടുമ്പോള്‍ ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മെഡക്‌സിലേക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."