ഫാസിസത്തിനും തീവ്രവാദത്തിനും കനത്ത താക്കീതു നല്‍കി മനുഷ്യജാലിക
കോഴിക്കോട്: വര്‍ഗീയ- ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും തീവ്രവാദ ചിന്താഗതികള്‍ക്കെതിരെയും കനത്ത താക്കീത് നല്‍കി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക. റിപബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യജാലികയില്‍ ആയിരങ്ങള്‍ അണിനിരന്നു.
[caption id="attachment_227139" align="aligncenter" width="600"] അരീക്കോട്ട് ജാലികാ ദൃശ്യം[/caption]
ഇന്ത്യയിലും വിദേശത്തുമായി 40 കേന്ദ്രങ്ങളിലാണ് ഇപ്രാവശ്യം മനുഷ്യജാലിക തീര്‍ത്തത്. എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പത്താമത് മനുഷ്യജാലികയാണിത്.
[caption id="attachment_227154" align="aligncenter" width="600"] തൃശൂരിലെ ചേർപ്പിൽ നടത്തിയ മനുഷ്യ ജാലിക സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു[/caption]
വൈകിട്ട് മൂന്നു മണി മുതല്‍ റാലിയും പിന്നീട് പൊതുസമ്മേളനവും നടന്നു. പരിപാടിയില്‍ ദേശീയോദ്ഗ്രഥന ഗാനാലാപനവും പ്രതിജ്ഞയും പ്രമേയ പ്രഭാഷണവും നടത്തി.
[caption id="attachment_227138" align="aligncenter" width="600"] മംഗളൂരു ജില്ലയുടെ മനുഷ്യജാലിക[/caption]
കോഴിക്കോട് ജില്ലാ മനുഷ്യജാലിക പുവ്വാട്ടുപറമ്പില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി സംബന്ധിച്ചു.
[caption id="attachment_227141" align="aligncenter" width="600"] വയനാട് മേപ്പാടിയിലെ ജാലിക ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]
മലപ്പുറം അരീക്കോട്ടു നടന്ന ജാലിക സയ്യിദ് മുഹമ്മദ് കോയ ജലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരിയില്‍ നടന്ന ജാലിക സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു.
[caption id="attachment_227144" align="aligncenter" width="600"] കാസർകോട് കാഞ്ഞങ്ങാട്ടു നടന്ന ജാലിക[/caption]
കണ്ണൂരില്‍ ചക്കരക്കല്ലിലും കാസര്‍കോട് കാഞ്ഞങ്ങാട്ടും വയനാട് മേപ്പാടിയിലും പാലക്കാട് പത്തിരിപ്പാലയിലുമാണ് ജാലിക നടന്നത്.
[caption id="attachment_227145" align="aligncenter" width="600"] പാലക്കാട് പത്തിരിപ്പാലയിലെ ജാലിക[/caption] [caption id="attachment_227137" align="aligncenter" width="600"] മലപ്പുറം വെസ്റ്റ് മനുഷ്യജാലിക[/caption] [caption id="attachment_227177" align="aligncenter" width="600"] ബെംഗളൂരുവില്‍ നടന്ന മനുഷ്യജാലിക[/caption] [caption id="attachment_227178" align="aligncenter" width="600"] അസമില്‍ നടന്ന മനുഷ്യജാലിക. ഇതാദ്യമായാണ് അസമില്‍ ജാലിക നടത്തുന്നത്.[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."