കശ്മിരില്‍ കനത്ത ഹിമപാതം; മരണം 21 ആയി
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ കനത്ത മഞ്ഞുവര്ഷത്തില് മരിച്ചവരുടെ എണ്ണം 21 ആയി. മൂന്നു ദിവസമായി സംസ്ഥാനത്തു തുടരുന്ന കനത്ത മഞ്ഞുവര്ഷത്തില് 16 സൈനികരും അഞ്ചുനാട്ടുകാരുമാണു മരിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മിര് ദേശീയപാതയില്‍ ശൈതാനി നാലയിലും കനത്ത ഹിമപാതമുണ്ടായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
സംസ്ഥാനത്ത് ഇനിയും ശക്തമായ മഞ്ഞുവര്ഷമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. താഴ്വാരത്ത് കനത്ത മഞ്ഞുവര്ഷത്തിനു സാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ജമ്മു കശ്മിരിലെ സോന്മാര്ഗ് താഴ്വരയിലെ സൈനിക താവളത്തിലാണ് ആദ്യമായി ശക്തമായ മഞ്ഞുവര്ഷമുണ്ടായത്. സംഭവത്തില്‍ മുതിര്‍ന്ന സൈനികനായ മേജര്‍ അമിത് സാഗറടക്കമുള്ള സൈനികര്‍ മരിച്ചു. ഇതേ ദിവസം തന്നെ തുലൈല്‍ മേഖലയിലെ ഗുരേസിലും മണിക്കൂറുകള്‍ നീണ്ട മഞ്ഞുവര്ഷമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."