ചര്‍മം മാറ്റിവയ്ക്കാം, ത്രി ഡിയില്‍ പ്രിന്റ് ചെയ്ത്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, ഏതാണ്ട് 16 ശതമാനം ശരീരഭാരം വഹിക്കുന്ന അവയവം, ചെറുതൊന്നുമല്ല ചര്‍മത്തിന്റെ പങ്ക്. ശരീരത്തിലെ പ്രധാന ആകര്‍ഷണവും ഏതു കാലാവസ്ഥയിലും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതും ചര്‍മമാണ്.
പൊള്ളലേല്‍ക്കുന്നതാണ് ചര്‍മം നഷ്ടപ്പെടാന്‍ പ്രധാനകാരണങ്ങളിലൊന്ന്. പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നാമെങ്കിലും അതൊന്നും യഥാര്‍ഥ ചര്‍മത്തോളം വരില്ല. ഇതില്‍ നിന്ന് അല്‍പംകൂടി മുന്നോട്ടു കുതിച്ചാണ് ത്രീ ഡിയില്‍ പ്രിന്റ് ചെയ്യാവുന്ന ചര്‍മത്തിന്റെ കണ്ടുപിടിത്തം.
കാര്‍ലോസ് കകക ഡെ മാഡ്രിഡ് യൂനിവേഴ്‌സിറ്റി, ബയോ എന്‍ജിനീയറിങ് കമ്പനിയായ ബയോഡാന്‍ ഗ്രൂപ്പ്, ഗ്രിഗോറിയോ മരാനന്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ചര്‍മം പ്രിന്റ് ചെയ്യാവുന്ന ത്രീ ഡി പ്രിന്റര്‍ വികസിപ്പിച്ചത്. ട്രാന്‍സ്പ്ലാന്റേഷനു (പറിച്ചുനടല്‍) സാധ്യമാവുന്ന രീതിയിലുള്ള ചര്‍മമാണ് പ്രിന്ററില്‍ ഉല്‍പാദിപ്പിക്കാനാവുക.
പൊള്ളലേറ്റ ഭാഗത്ത് പകരം മാറ്റിവയ്ക്കാന്‍ മാത്രമല്ല, മരുന്നുകള്‍ പരീക്ഷിക്കാനും, ത്വക് രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകള്‍ പരീക്ഷിച്ചു നോക്കാനും, സൗന്ദര്യവര്‍ധക വസ്തുക്കളുടെ സുരക്ഷയും ഫലവും അളക്കാനും പ്രിന്റഡ് ചര്‍മം സഹായിക്കും.
സാധാരണ ചര്‍മം പോലെതന്നെ ഇതും പ്രവര്‍ത്തിക്കുമെന്നാണ് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നത്. പ്രിന്റഡ് ചര്‍മത്തിലും അകംചര്‍മം, പുറംചര്‍മം എന്നീ രണ്ട് പാളികളുണ്ട്, മടക്കുകളുമുണ്ടാവും. നിര്‍ജീവസെല്ലുകളെക്കൊണ്ടാണ് പുറംചര്‍മം ഉണ്ടാക്കിയിരിക്കുന്നത്.
അകംചര്‍മമാവട്ടെ, കൊളാജന്‍ ഉല്‍പാദിപ്പിക്കും വിധത്തില്‍ ഫൈബ്രോബ്ലാസ്റ്റ് സെല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വേഗം വളയ്ക്കാന്‍ പാകത്തിലും ശക്തിയിലും സാധാരണ ചര്‍മത്തോട് സാമ്യംവരുത്താനാണിത്.
ചര്‍മം പ്രിന്റ് ചെയ്യുന്നതിന്റെ വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."