ഫലസ്തീന് ഒബാമ അനുവദിച്ച സഹായം റദ്ദാക്കി
വാഷിങ്ടണ്‍:പ്രസിഡന്റ് പദത്തില്‍ നിന്ന് വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ഫലസ്തീന്‍ ഭരണകൂടത്തിന് ഒബാമ അനുവദിച്ച 221 ദശലക്ഷം ഡോളറിന്റെ സഹായം യു.എസ് മരവിപ്പിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വിജ്ഞാപനത്തിലൂടെ അറിയിച്ചത്.
ട്രംപ് ചുമതലയേല്‍ക്കുന്നതിനു മുന്‍പ് കോണ്‍ഗ്രസിനെ പോലും അറിയിക്കാതെയാണ് ഒബാമ തുക കൈമാറാന്‍ ഉത്തരവ് നല്‍കിയതെന്നാണ് വിശദീകരണം. ഉത്തരവ് നല്‍കിയ ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വിവരം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.
കഴിഞ്ഞ ബജറ്റില്‍ ഫലസ്തീന് തുക അനുവദിച്ചിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ എതിര്‍പ്പുമൂലം തുക നല്‍കാനായിരുന്നില്ല. വെസ്റ്റ് ബാങ്ക്, ഗസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണ സുരക്ഷിതത്വ മാറ്റങ്ങള്‍ക്കുമാണ് തുക നല്‍കാന്‍ ഒബാമ തയാറായത്.
ഫലസ്തീന് ഒബാമയുടെ ഭരണത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം നേരത്തെ നല്‍കിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഒബാമയ്ക്ക് പിന്തുണ നല്‍കിയിരുന്നു.
ട്രംപ് നിയമിച്ച പുതിയ സ്റ്റേറ്റ് സെക്രട്ടറി ടില്ലര്‍സണിന്റെ നിയമനത്തിനു ശേഷമേ ഇത്രയും തുക കൈമാറുന്നതിനുള്ള അവസാന തീരുമാനം ഉണ്ടാകൂ എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."