ഫാറൂഖ് കോളേജ് മാഗസിന്‍ 'നോ പസറാന്‍' പ്രകാശനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജ് മാഗസിന്‍ നോ പസറാന്‍ (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) നടന്‍ അലന്‍സിയര്‍ പ്രകാശനം ചെയ്തു.
തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന് അലന്‍സിയര്‍ പറഞ്ഞു.
മിണ്ടരുത് എന്ന് പറയുന്നിടത്ത് നമ്മുടെ നാവ് ചലിച്ചു തുടങ്ങണം. അക്കാര്യത്തില്‍ ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഇത്തരം ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ് അദ്ദേഹം പറഞ്ഞു.
മാഗസിന്‍ പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്‍കിയാണ് അലന്‍സിയര്‍ പ്രകാശനം ചെയ്തത്.
യുവതയുടെ ശക്തമായ എഴുത്തും പ്രതിരോധങ്ങളും തെളിഞ്ഞു കിടക്കുന്ന മാഗസിനാണ് ' നോ പസറാന്‍' എന്നും അലന്‍സിയര്‍ പറഞ്ഞു.
ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് കന്‍സാണ് സ്റ്റുഡന്‍സ് എഡിറ്റര്‍.
സ്പാനീഷ് പദമായ നോ പസറാന്‍ മാഗസിന്‍ ചര്‍ച്ചചെയ്യുന്ന വിഷയത്തെ സൂചിപ്പിക്കുന്നു. ഫാസിസവും വര്‍ഗീയതയും അജണ്ടയാക്കുന്നവരെ അങ്ങനെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നാണ് മാഗസിനില്‍ വിദ്യാര്‍ഥികള്‍ പറയുന്നത്. കാലത്തിന്റെ വിമര്‍ശനങ്ങളെ ഫാസിസ്റ്റുകള്‍ കേള്‍ക്കേണ്ടിവരുമെന്നും മാഗസിന്‍ പറയുന്നു
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇ പി ഇമ്പിച്ചിക്കോയ, ടി മന്‍സൂറലി, ഡോ എ കെ അബ്ദു റഹീം, എ കെ സാജിദ്, ഫതഹ് റഹ്മാന്‍, ഷാക്കിര്‍ എം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."