HOME
DETAILS

വിഷാദരോഗം കൊണ്ട് വീണ്ടുമൊരു 'വധം'

  
backup
January 27 2017 | 22:01 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%be%e0%b4%a6%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

ഒടുവില്‍ ചെമ്പരിക്ക ഖാസി കേസില്‍ രണ്ടാമത്തെ സി.ബി.ഐ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. പലരും നേരത്തെ ആശങ്കപ്പെട്ടപോലെ ഒന്നാംറിപ്പോര്‍ട്ടിലെ വാദങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണു പുതിയ റിപ്പോര്‍ട്ടും തയാറാക്കിയിരിക്കുന്നതെന്നാണു പത്രറിപ്പോര്‍ട്ടുകളില്‍നിന്നു മനസ്സിലാകുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ ആത്മഹത്യാ സാധ്യത ഉറപ്പിക്കാന്‍ വിഷാദരോഗത്തെയാണു പിടികൂടിയിരിക്കുന്നതെന്ന വ്യത്യാസമുണ്ട്.

മറ്റു വാദങ്ങളെല്ലാം ചര്‍വിതചര്‍വണം ചെയ്യപ്പെട്ടതായതുകൊണ്ട് അവയിലേയ്ക്കു കടക്കുന്നില്ല. പക്ഷേ, വിഷാദരോഗമെന്ന പുതിയ കണ്ടുപിടിത്തത്തിനാധാരമായ തെളിവുകള്‍ സി.ബി.ഐ പുറത്തുവിടുകതന്നെ വേണം. വിഷാദരോഗം കാരണം സി.എം ഉസ്താദ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നു വാദിക്കുന്ന സി.ബി.ഐയും അത്തരമൊരു വാദത്തിനു പിന്‍ബലം നല്‍കിയ 'വിദഗ്ധരും' ചില ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കേണ്ടതുണ്ട്.

2010 ഫെബ്രുവരി 15 നു പുലര്‍ച്ചെയാണു നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. ഒരു പ്രദേശത്തിന്റെ ആത്മീയചൈതന്യവും മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ നെടുംതൂണുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പരിക്കയിലെ തന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലെ കടലില്‍ കാണപ്പെടുകയായിരുന്നു.

തലേന്നു രാത്രി 12 മണിവരെ സ്വന്തംവീട്ടില്‍ താന്‍ താമസിക്കുന്ന മുറിയില്‍ അദ്ദേഹം വായനയും ആരാധനയുമായി കഴിഞ്ഞുകൂടിയിരുന്നതായി ദൃക്‌സാക്ഷികള്‍ വിവരിക്കുന്നുണ്ട്. തലേദിവസം വൈകുന്നേരം ചെമ്പരിക്ക പള്ളി സെക്രട്ടറിയെ വിളിച്ചു സന്ധ്യക്കു റബീഉല്‍ അവ്വല്‍ മാസത്തിന്റെ പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുപേരെ കടപ്പുറത്തു മാസം കാണാന്‍ ഏര്‍പ്പാടു ചെയ്യണമെന്നു നിര്‍ദേശിച്ചിരുന്നു. തലേദിവസം രാവിലെ തന്നെ കാണാന്‍ വന്ന ബന്ധുവിനോട് റബീഉല്‍ അവ്വല്‍ 12ന് നബിദിന പരിപാടിക്ക് വേണ്ട സാമ്പത്തികസഹായത്തിന്റെ കാര്യം പറഞ്ഞു സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒന്നുരണ്ടു ദിവസം മുന്‍പ് നാട്ടിലെ മഹല്ല് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എന്ന നിലയില്‍ അധ്യക്ഷത വഹിക്കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തതാണ്. അതുപോലെ താന്‍ മുന്‍കൈയെടുത്തു സ്ഥാപിച്ച, മരിക്കുന്നതുവരെ താന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സില്‍ പതിവുപോലെ സന്ദര്‍ശിക്കുകയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

ഇങ്ങനെ മരണത്തിന്റെ തലേന്നാള്‍ പാതിരാത്രിവരെ തികച്ചും ഉന്മേഷവാനും ആരോഗ്യവാനുമായിരുന്ന അദ്ദേഹത്തിനു വിഷാദരോഗമുണ്ടായിരുന്നുവെന്ന് ഏതടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കാന്‍ രണ്ടു വഴികളാണുള്ളത്. ജീവിതത്തിലെപ്പോഴെങ്കിലും അദ്ദേഹം വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നോ എന്നു തെളിവുകളും സാക്ഷികളും സഹിതം കണ്ടെത്തലാണ് ഒരു വഴി. രണ്ടാമത്തേത് അദ്ദേഹം വിഷാദരോഗചികിത്സയ്ക്കായി ഏതെങ്കിലും ഡോക്ടറെ സമീപിച്ചിരുന്നോ എന്നതാണ്. ഇതില്‍ ഏതു തെളിവാണ് സി.ബി.ഐക്കു കിട്ടിയിട്ടുള്ളത്. അദ്ദേഹം വിഷാദരോഗത്തിന് എന്തെങ്കിലും മരുന്നുകഴിച്ചതായി തെളിവുണ്ടോ. കഴിച്ചിരുന്നെങ്കില്‍ ഏതു മരുന്ന്. ആരു കുറിച്ചുകൊടുത്തു. ആരാണ് അതു കണ്ടത്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ബന്ധുക്കള്‍, ശിഷ്യന്മാര്‍, പ്രാസ്ഥാനികപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരില്‍ ആരെങ്കിലും എപ്പോഴെങ്കിലും അദ്ദേഹം വിഷാദരോഗലക്ഷണം പ്രകടിപ്പിച്ചിരുന്നതായി പറഞ്ഞുവെന്നു തെളിയിക്കാന്‍ കഴിയുമോ.

രണ്ടുമാസംമുന്‍പ് പയ്യന്നൂരില്‍ ക്യാംപ് ചെയ്യുന്ന ഡി.വൈ.എസ്.പി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ അന്വേഷണസംഘത്തെ സന്ദര്‍ശിക്കാനും അവരുമായി കേസ് വിഷയം ചര്‍ച്ചചെയ്യാനും അവസരം ലഭിച്ച ആളെന്ന നിലയില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. കോളിളക്കം സൃഷ്ടിച്ച പയ്യന്നൂര്‍ ഹക്കീം വധക്കേസിന്റെ അന്വേഷണത്തിനു നിയുക്തമായ ടീമാണത്.

എറണാകുളം സി.ജെ.എം കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐയുടെ മുന്‍ റിപ്പോര്‍ട്ട് തള്ളുകയും പുതിയ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ടു കേസന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. മാസങ്ങളോളം സി.ബി.ഐയുടെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടായില്ല. നാട്ടുകാരുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍, ഗത്യന്തരമില്ലാതെയാണെന്നു തോന്നുന്നു, ഹക്കീം വധക്കേസ് അന്വേഷിക്കുന്ന ടീമിന് ഈ കേസിന്റെ അധികച്ചുമതല കൂടി നല്‍കുകയായിരുന്നു.

സ്‌പെഷ്യല്‍ ടീം എന്ന ആശയം ഇവിടെ അട്ടിമറിക്കപ്പെട്ടു. ഈ ടീമിലെ ഉദ്യോഗസ്ഥര്‍ ഏതാനും തവണ ചെമ്പരിക്കയും മറ്റും സന്ദര്‍ശിച്ചു കേസിനാസ്പദമായ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇതു കേവലം വഴിപാടാണെന്നും പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതിനേക്കാള്‍ പഴയ ടീമിന്റെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നതിലാണ് അവര്‍ക്കു തിടുക്കമെന്നും തോന്നിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ നേരിട്ടു നടത്തിയ ചര്‍ച്ചയിലും അത്തരമൊരു നിഗമനത്തിലാണ് എത്തിച്ചേരാനായത്.

ആത്മഹത്യയാണെന്നു കരുതാന്‍ തക്ക കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ഞങ്ങളോടു തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍, കൊലപാതകത്തിനു നിമിത്തമായ പ്രേരണകളോ കൊല നടത്തിയതായി സംശയിക്കാവുന്ന ആളുകളെയോ കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിക്കില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കി. കൊലപാതകമല്ലെന്നല്ല, അതു തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ശേഖരിക്കാനായില്ലെന്നര്‍ഥം.
കൊലപാതകത്തിനു തെളിവു കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു മാത്രം ഒരു ദുരൂഹമരണം ആത്മഹത്യയാണെന്നു വിധിയെഴുതാനാകുമോ. ഞങ്ങള്‍ അക്കാര്യം ആരാഞ്ഞപ്പോള്‍ ആത്മഹത്യയല്ലെന്നു ഞങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ വിഷയം അപൂര്‍ണമാകുമെന്നും വീണ്ടും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് അവര്‍ സൂചിപ്പിച്ചത്. അപ്പോള്‍ ഒരു സാങ്കേതികക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി മരണം ആത്മഹത്യയാക്കി ചിത്രീകരിച്ചു ഫയല്‍ ക്ലോസ് ചെയ്യുകയെന്ന തന്ത്രമാണവര്‍ സ്വീകരിച്ചതെന്നു മനസ്സിലാക്കേണ്ടിവരുന്നു.

അതിനു കാരണമായി ആദ്യം അസഹ്യമായ മുട്ടുവേദനയും കരള്‍രോഗവും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വിഷാദരോഗവും. മുട്ടുരോഗവും കരള്‍രോഗവും അസഹ്യമായതിനാല്‍ പൊതുരംഗത്തുനിന്നു മാറിനില്‍ക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. തനിക്കു സഹിക്കാന്‍ പറ്റാത്ത വേദനയുണ്ടെന്നു വാക്കിലൂടെയോ ഭാവത്തിലൂടെയോ അദ്ദേഹം പ്രകടിപ്പിച്ചില്ല. വിഷാദരോഗം സി.ബി.ഐയുടെ കെട്ടുകഥ മാത്രമാണെന്നു വിശ്വസിക്കാന്‍ അദ്ദേഹവുമായി അടുത്തിടപഴകിയ ഞങ്ങളെപ്പോലുള്ളവര്‍ക്കു രണ്ടുവട്ടം ആലോചിക്കേണ്ടിവരില്ല.

ഏതായാലും, വഞ്ചിയിപ്പോഴും തിരുനക്കരെ തന്നെയാണ്. ഖാസി കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതില്‍ അന്വേഷണസംഘങ്ങള്‍ക്കു വലിയ ശുഷ്‌കാന്തിയില്ലെന്നു പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടു കുറച്ചുകാലമായി. ഏഴുവര്‍ഷം പിന്നിടാന്‍പോകുന്ന കേസ് ഇനിയും ദുരൂഹതയുടെ മേഘപാളികള്‍ക്കിടയില്‍ നിഗൂഢതയുടെ മേലാപ്പണിഞ്ഞു കിടക്കുകയാണ്. ആത്മഹത്യയാവില്ലെന്ന് അനുഭവങ്ങളും സാഹചര്യത്തെളിവുകളും വച്ച് അദ്ദേഹത്തെ അറിയുന്ന പരസഹസ്രം ഇപ്പോഴും ആണയിട്ടു പറയുന്നു.

ആണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു തുടരന്വേഷണത്തിന്റെ സങ്കീര്‍ണതകളില്‍നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാമെങ്കിലും സാധാരണക്കാരെ അതു ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നുറപ്പാണ്.

സംശയത്തിന്റെ ലാഞ്ചനപോലും അവശേഷിപ്പിക്കാത്ത, സാത്വികതയുടെ ധവളിമയാര്‍ന്ന 77 വര്‍ഷത്തെ ജീവിതം മുന്നിലുള്ള വിശ്വസിക്കാന്‍ ഞങ്ങളെക്കിട്ടില്ലെന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.

അന്ധര്‍ ആനയെക്കണ്ടപോലെയാണ് അന്വേഷണസംഘങ്ങള്‍ ഈ സംഭവത്തെ നോക്കിക്കാണുന്നതെന്നു തോന്നുന്നു. കേവലമൊരു സാധാരണക്കാരന്റെ അനുഭവം വച്ചാണ് അവര്‍ വിഷയത്തെ അളക്കുന്നത്. പരേതന്റെ ജീവിതവും വ്യക്തിത്വവും മനസ്സിന്റെ വലുപ്പവും വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇവര്‍ ഓരോ ബാലിശമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.

അട്ടിമറിയുടെ ചരിത്രം

2010 ഫെബ്രുവരി 15 നാണ് സമസ്ത സീനിയര്‍ ഉപാധ്യക്ഷനും പ്രമുഖപണ്ഡിതനും ചെമ്പരിക്ക മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. മൗലവിയുടേത് ആത്മഹത്യയായിരുന്നെന്നു വരുത്തി തീര്‍ക്കാനാണ് അന്നുമുതല്‍ ഓരോ അന്വേഷണസംഘവും ശ്രമിച്ചത്.

രോഗബാധിതനായ ഒരാള്‍ക്ക് മറ്റാരുടെയും സഹായമില്ലാതെ വീട്ടില്‍നിന്ന് ഒരു കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്കു നടന്ന് പാറക്കെട്ടിനു മുകളില്‍ കയറിച്ചെല്ലാന്‍ കഴിയില്ലെന്ന വസ്തുത അന്വേഷകന്മാര്‍ ബോധപൂര്‍വം മറന്നതാണോ. പാറക്കെട്ടിനു മുകളിലാണ് മൗലവിയുടെ ചെരിപ്പും കണ്ണടയും കണ്ടെത്തിയിരുന്നത്. വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്യുന്നയാള്‍ ചെരിപ്പും കണ്ണടയുമൊക്കെ ഇങ്ങനെ ബോധപൂര്‍വം അഴിച്ചുമാറ്റിവയ്ക്കുമോ.

ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും അന്വേഷിച്ചിട്ടും സത്യം പുറത്തുവന്നില്ലെന്നതു വിചിത്രംതന്നെ. നീണ്ട ബഹുജനപ്രക്ഷോഭങ്ങളുടെയും വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലുകളുടെയും ഫലമായാണ് കേസന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചത്. എന്നിട്ടും ഫലം നിരാശാജനകമാണ്.

സംഭവ ദിവസവും തൊട്ടടുത്ത നിര്‍ണായക ദിവസങ്ങളിലും ലോക്കല്‍ പൊലിസ് കാണിച്ച അനാസ്ഥയും നിരുത്തരവാദപരമായ നിലപാടുകളും അന്നേ വിമര്‍ശനവിധേയമായിരുന്നു. അന്വേഷണം വഴിതിരിച്ചു വിടാന്‍ ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നു തുടക്കം മുതല്‍ പരാതി ഉയര്‍ന്നിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ലോക്കല്‍ പൊലിസ് പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് ഏറ്റു പറയുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച്, സി.ബി.ഐ റിപ്പോര്‍ട്ടുകള്‍.

സി.ബി.ഐ തയാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് ചില പത്രങ്ങളിലൂടെ വിശദാംശങ്ങള്‍ പുറത്തുവന്നതു വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ വിശദീകരിച്ചു. ഈ വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുകയും അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തതോടെ കേസില്‍ വീണ്ടും ദുരൂഹത വര്‍ധിച്ചു.
ഈ ഘട്ടത്തിലാണ് ഖാസിയുടെ മകനും മരുമകനും ആക്ഷന്‍ കമ്മിറ്റിയും കോടതിയെ സമീപിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതി തള്ളുകയും പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. എന്നാല്‍, പുനരന്വേഷണ റിപ്പോര്‍ട്ടും പ്രതീക്ഷയല്ല, നിരാശയാണ് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  15 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  15 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  15 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  15 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  15 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  15 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  15 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  15 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  15 days ago