ദലിത് വൃദ്ധയെ പീഡിപ്പിച്ച സംഭവം; യുവാവ് റിമാന്‍ഡില്‍
മാനന്തവാടി: തളര്‍ന്നുകിടക്കുന്ന വൃദ്ധയെ ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട കാരക്കാമല നുച്ചിലോട്ട് പണിയ കോളനിയിലെ ബിജു എന്ന ലാലു (20)വിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന 68 വയസുകാരിയായ ദളിത് വൃദ്ധയാണ് പീഡന ശ്രമത്തിനിരയായത്.
വീട്ടില്‍ ആളില്ലാത്ത സമയത്ത് മദ്യലഹരിയില്‍ വൃദ്ധയുടെ അടുത്തെത്തിയ ബിജു ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന വൃദ്ധയ്ക്കുനേരെ ലൈംഗിക അതിക്രമത്തിന് തുനിയുകയായിരുന്നു. ചുണ്ടുകളും മാറിടവും കടിച്ചുമുറിച്ച ഇയാള്‍ ഇവരുടെ കൊച്ചുമകന് വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലും, വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ക്രൈം നമ്പര്‍ 332017 പ്രകാരം ബിജുവിനെതിരെ വെളളമുണ്ട പൊലിസാണ് കേസെടുത്തത്. വ്യദ്ധയെ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."