നാടെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കെല്ലൂര്‍: കാരാട്ട്കുന്ന് തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മഹല്ല് സെക്രട്ടറി മജീദ് പതാക ഉയര്‍ത്തി. ബിഷ്ര്‍ മാസ്റ്റര്‍, സ്വദര്‍ മുഅല്ലിം ശുഐബ് യമാനി ആറുവാള്‍ സംസാരിച്ചു. മഹല്ല് നിവാസികളും വിദ്യാര്‍ഥികളും സംബന്ധിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട ജി.യു.പി സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാചരണത്തില്‍ പ്രധാനാധ്യാപകന്‍ പി.ജെ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. വാര്‍ഡംഗം വി.എസ്.കെ തങ്ങള്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പരിപാടിയുടെ ഭാഗമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജെ.ആര്‍.സി എന്നിവയുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ചടങ്ങില്‍ വി.എന്‍ ശ്യാമള, ജിന്‍സി, പി വിന്‍സി, റെജി, രമേശ് ബാബു കാക്കന്നൂര്‍, വി.പി ഹൈറുന്നിസ, എം മണികണ്ഠന്‍, വി.എസ് സുനിത, കെ ബിന്ദു, വി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. പായസ വിതരണവും നടന്നു.
കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കെ.പി.സി.സി മെമ്പര്‍ വി.എ മജീദ്, ഡി.സി.സി ഭാരവാഹികളായ എം.എ ജോസഫ്, പി.കെ അബ്ദുറഹിമാന്‍, പി.പി ആലി, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, ആര്‍.പി ശിവദാസ്, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, കമ്മന മോഹനന്‍, ജയപ്രസാദ്, ജി വിജയമ്മ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, അഡ്വ.ജോഷി സിറിയക്ക്, റനീഷ്, എം.ജി സുനില്‍ കുമാര്‍, വി. നൗഷാദ്, ഷുക്കൂര്‍ പൊഴുതന പങ്കെടുത്തു.
പാണ്ടിക്കടവ്: തഹിയ്യത്തുല് ഇസ്്‌ലാം മദ്‌റസയില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മമ്മുട്ടി നിസാമി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. മഹല്ല് ഖത്തീബ് ഹനീഫ് റഹ്മാനി പതാക ഉയര്‍ത്തി. ഹാരിസ് മൗലവി അധ്യക്ഷനായി. ഫായിസ് ഗസ്സാലി, ശിഹാബ് ഗസ്സാലി, ശാഫി ഗസ്സാലി, യഅ്കൂബ് തങ്ങള്‍, യൂസുഫ് മുസ്‌ലിയാര്‍, ജംശീര്‍ വട്ടക്കുളം എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ഹൈസം സ്വാഗതവും മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.
കരണി: തഅലിമുസ്വിബിയാന്‍ മദ്‌റസ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റിപ്പബ്ബിക് ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ അസീസ് പതാക ഉയര്‍ത്തി. ഖത്തീബ് ഹാരിസ് ഫൈസി, എ.പി ഹമീദ്, പി ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മധുര വിതരണവും നടന്നു.
കമ്പളക്കാട:് കമ്പളക്കാട് ഗവ.യു.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ മുഹമ്മദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് സി.ടി സലീം, പാസ്റ്റര്‍ സജി, സുരേഷ് കുമാര്‍, എം.വി ഓമന തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് മധുര വിതരണവും നടത്തി.
പള്ളിക്കുന്ന്: റിപ്പബ്ലിക്ക് ദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വയനാട്ടിലേയും കണ്ണൂരിലേയും ബൈക്ക് റൈസിങ് ഗ്രൂപ്പായ ബ്ലാക്ക് ടോപ്പ്. പള്ളിക്കുന്നിലെ ലൂര്‍ദ്ദ്മാതാദേവാലയത്തിനു കീഴിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഇവരുടെ റിപ്പബ്ലിക്ക് ദിനാഘോഷം. ഇതിന്റെ ഭാഗമായി വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഒരു മാസത്തേക്കുള്ള അരിയും പലചരക്ക് സാധനങ്ങളും കൂടാതെ വസ്ത്രങ്ങളും നല്‍കി.
ആഘോഷത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തിനു മുന്‍പില്‍ നിന്നും ആരംഭിച്ച ബൈക്ക് റൈഡ് ഫാ.ലാല്‍, ഫാ.അനില്‍ സാന്‍ജോ തുടങ്ങിയവര്‍ ഫഌഗ് ഓഫ് ചെയ്തു. ഡിനില്‍, ദിപിന്‍, നവീന്‍, സുശാന്ത്, ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി അന്തേവാസികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. മോളി തോമസ് പതാക ഉയര്‍ത്തി. പ്രധാനധ്യാപകന്‍ കെ.എ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാനിയില്‍ സമ്മാനദാനം നിര്‍വഹിച്ചു. എം.വി ദീപ മുഖ്യപ്രഭാഷണം നടത്തി. അക്ഷയ രമേശ്, ലിയ ഷാജി, മെഹബൂബ്, രാഗിന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളുടെ പരേഡും മധുര വിതരണവും നടന്നു.
ഗുഡല്ലൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗുഡല്ലൂര്‍ ടൗണ്‍ മഅദനുല്‍ ഉലൂം മദ്‌റസാ യൂനിറ്റ് എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ സംഘടിപ്പിച്ചു. സ്വദര്‍ മുഅല്ലിം റഷീദ് മദനി പതാക ഉയര്‍ത്തി. സെക്രട്ടറി അബ്ദുറഹ്മാന്‍ കുട്ടി, ഹസന്‍ മുസ്‌ലിയാര്‍, സൈദലവി റഹ്മാനി, ഹംസ മുസ്‌ലിയാര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, സൈദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചെറ്റപ്പാലം: ചെറ്റപ്പാലം നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദ്‌റസ യൂനിറ്റ് എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിന സന്ദേശ ബാലറാലി നടത്തി. എസ്.കെ.എസ്.ബി.വി പ്രസിഡന്റ് എ സാലിം, ജനറല്‍ സെക്രട്ടറി എം.ടി നിഫ്താശ്, ട്രഷറര്‍ എം.പി മിദ്‌ലാജ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് എം.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന റിപ്പബ്ലിക് ദിന സംഗമം പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷനായി. മന്‍സൂര്‍ വാഫി ഉദ്ഘാടനം ചെയ്തു. മദ്‌റസ ലീഡര്‍ കെ.എസ് ഷംനാസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. റാഷിദ് ദാരിമി റിപ്പബ്ലിക് ദിന സന്ദേശ നല്‍കി. ഇബ്രാഹീം ദാരിമി, മുസ്തഫ മൗലവി, ആരിഫ് വാഫി, ഹംസ ഇസ്മാലി, കെ അബ്ദുല്‍ അസീസ്, ടി സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്‍സ് അസോസിയേഷന്‍ സിയാസയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആചരിച്ചു. അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു. സിയാസ ജന: സെക്രട്ടറി അജ്‌നാസ് വൈത്തിരി അധ്യക്ഷനായി. യുവ പ്രഭാഷകന്മാരായ സ്വഫ്‌വാന്‍ വെള്ളമുണ്ട, അബ്ദുനാസര്‍ ബത്തേരി എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. അക്കാദമി അധ്യാപകന്മാരായ ഹാമിദ് റഹ്മാനി പച്ചിലക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ വാഫി കാവനൂര്‍, ശജില്‍ വാഫി ഇടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
മുട്ടില്‍: കോണ്‍ഗ്രസ് 51-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 68-ാമത് റിപ്പബ്ലിക് ആഘോഷിച്ചു. ബീരാന്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാരായ മാലതി അമ്മ, പയ്യോളി ബീരായ്മ, കണിയാങ്കണ്ടി പാത്തുമ്മ എന്നവരെ ആദരിച്ചു. കെ പത്മനാഭന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. എം.ഒ ദേവസ്യ, പോക്കര്‍ ഫാറൂക്കി, മുസ്തഫ പയന്തോത്ത്, സതീഷന്‍, നാസിര്‍ പാലൂര്‍, അനില്‍ കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിന് സ്വപ്‌ന പ്രജീഷ്, നിസാം നയ്യന്‍, മൂസ കണിയാങ്കണ്ടി, റീജാ അനില്‍ കുമാര്‍, ശ്രീജ സതീഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മുട്ടില്‍: മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായി. കെ.പി.സി നിര്‍വാഹക സമിതി അംഗം എന്‍.ഡി അപ്പച്ചന്‍ പതാക ഉയര്‍ത്തി. കെ പത്മനാഭന്‍, സുന്ദരരാജ് എടപ്പെട്ടി, മുസ്തഫ പയന്തോത്ത്, അമ്മദ് കോയ, സതീഷന്‍ പാലോറ, നാസര്‍ പാലൂര്‍, ഉമ്മട്ടി ബാലകൃഷ്ണന്‍ പന്നിക്കുഴി സംസാരിച്ചു.
നെടുമ്പാല: അഞ്ജലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ 68-ാം റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രസിഡന്റ് എം അബ്ദുല്ല പതാക ഉയര്‍ത്തി. ലൈബ്രേറിയന്‍ ദീപ ജെയ്‌സന്‍ സന്ദേശം നല്‍കി. കെ സജിത്ത്, കെ.എ വിനയന്‍, ശിഹാബ്, സൈനുദ്ദീന്‍, എസ് രതീഷ് നേതൃത്വം നല്‍കി. തുടര്‍ന്ന പൊലിസ് സേനയില്‍ ജോലി ലഭിച്ച എസ് റനീഷിനെ അനുമോദിച്ചു. ടി.എം അബ്ദുല്ല ഉപഹാരം നല്‍കി. സജിത്ത്, വിനയ ചന്ദ്രന്‍, ശിഹാബ്, ദീപ, മുസ്തഫ സംസാരിച്ചു.
വെങ്ങപ്പള്ളി: അത്തിമൂല അങ്കണവാടിയില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. വാര്‍ഡ് അംഗം അംബിക പതാക ഉയര്‍ത്തി. കെ.കെ ബാലന്‍ നായര്‍ അധ്യക്ഷനായി. വി.ആര്‍ ബാബു, കെ.പി ജോണ്‍, മങ്കുത്തേന്‍ ഫ്രാന്‍സിസ്, ഗിരിജ ടീച്ചര്‍ സംസാരിച്ചു.
വെള്ളമുണ്ട: ജി.യു.പി.എസ് വെള്ളമുണ്ടയില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രധാനാധ്യപകന്‍ പി.ജെ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. വൈ.എസ്.കെ തങ്ങള്‍ സന്ദേശം നല്‍കി. വി.എന്‍ ശ്യാമള, ജിന്‍സി, പി വിന്‍സി, എം.ജി റെജി, രമേഷ് ബാബു, വി.പി ഖൈറുന്നിസ, എം മണികണ്ഠന്‍, വി.എസ് സുനിത, കെ ബിന്ദു, വി മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."