മാനവികതയ്ക്കും സൗഹൃദത്തിനും കരുത്തുപകര്‍ന്ന് ജില്ലാ മനുഷ്യജാലിക
കോഴിക്കോട്: മാനവികതയുടെയും സൗഹൃദത്തിന്റെയും സന്ദേശത്തിന് കരുത്തുപകര്‍ന്ന് 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' പ്രമേയത്തിലുള്ള എസ്.കെ.എസ്.എസ്.എഫ് ജില്ലാ മനുഷ്യജാലിക പ്രൗഢമായി. കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാനയില്‍ നിന്ന് റാലിയോടെ ആരംഭിച്ച പരിപാടിയില്‍ ജില്ലയിലെ 23 മേഖലകളില്‍ നിന്നായി ആയിരങ്ങള്‍ അണിചേര്‍ന്നു. പുവ്വാട്ട്പറമ്പില്‍ നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മതസൗഹാര്‍ദത്തെയും ന്യൂനപക്ഷ മതവിശ്വാസികളുടെ ദേശസ്‌നേഹത്തെയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. തീവ്രവാദശ്രമങ്ങള്‍ ഇല്ലാതാക്കാനും രാജ്യത്ത് മതസൗഹൃദം കാത്തു സൂക്ഷിക്കുന്നതിലും സമസ്തയുടെയും പോഷക സംഘടനകളുടെയും പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാദര്‍ പോള്‍ ആണ്‍ഡ്രോസ് സൗഹൃദ സന്ദേശം നല്‍കി. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി.
എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഹനീഫ് അന്തമാന്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, പി.കെ ഫിറോസ്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ബാരി ബാഖവി, കെ.എ ഖാദര്‍ മാസ്റ്റര്‍, ഹസൈനാര്‍ ഫൈസി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ.എന്‍.എസ് മൗലവി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, ഖാലിദ് കിളിമുണ്ട, ടി.വി.സി സമദ് ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍, കെ.പി കോയ, കെ. മരക്കാര്‍ ഹാജി, പൊതാത്ത് മുഹമ്മദ് ഹാജി, എ.ടി ബഷീര്‍, എ.പി സലീം ഹാജി, കെ.എം.എ റഹ്മാന്‍, ദീവാര്‍ ഹുസൈന്‍ ഹാജി, അയ്യൂബ് കൂളിമാട്, ആര്‍.വി.എ സലാം, ഫൈസല്‍ ഹസനി സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, മിദ്‌ലാജ് അലി താമരശ്ശേരി, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റാഷിദ് ദാരിമി കടിയങ്ങാട്, സലാം ഫറോക്ക്, ജാബിര്‍ കൈതപ്പൊയില്‍, റിയാസ് മാസ്റ്റര്‍ കുറ്റ്യാടി, അസീസ് പുള്ളാവൂര്‍, റഫീഖ് മാസ്റ്റര്‍, ശംസീര്‍ കാപ്പാട്, ശുഹൈബ് ദാരിമി, ശാക്കിര്‍ യമാനി, അസ്‌കര്‍ പൂവാട്ട്പറമ്പ്, അബ്ബാസ് റഹ്മാനി, അബ്ദുറഹീം ആനക്കുഴിക്കര റാലിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."