കൈത്തറി മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ.സി മൊയ്തീന്
കോഴിക്കോട്: കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്. 2017-18 അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി സ്കൂള്‍ യൂനിഫോം നല്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തു നിന്ന് നെയ്തെടുത്ത തുണി ഹാന്‍വീവിനു കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയിലൂടെ കൈത്തറി തൊഴിലിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഹാന്‍വീവ് ചെയര്മാന് കെ.പി സഹദേവന് മന്ത്രിയില്‍ നിന്ന് കൈത്തറി തുണി ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തു നടന്ന ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ.സി മമ്മദ് കോയ എം.എല്‍.എ കൈത്തറി തൊഴിലാളികള്‍ക്ക് കൂലി കൈമാറി. കൈത്തറി വസ്ത്ര വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വ്യവസായ വാണിജ്യ വകുപ്പ് സ്പെഷല്‍ സെക്രട്ടറി സഞ്ജയ് എം. കൗള്‍, കൗണ്‍സിലര്‍ സൗഫിയ അനീഷ്, ജില്ലാ കൈത്തറി വികസന സമിതി ചെയര്മാന് മനയത്ത് ചന്ദ്രന്, എ.വി ബാബു, കെ. ശ്രീധരന്, ടി. കേളു, കെ.ജി പങ്കജാക്ഷന്, സി.വി ഗോവിന്ദന്, പി.എം ഫ്രാന്‍സിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."