ദേശീയ വനിത നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
മുംബൈ: ദേശീയ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദേശീയ അക്വാറ്റിക്സ് ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് തനിക ദരയെയാണ് (23) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തനിക വെസ്റ്റേണ്‍ റെയില്‍വെയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. മധ്യമുംബൈയിലെ ലോവര്‍ പരേലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സെപ്തംബറില്‍ നടന്ന 70ാമത് ദേശീയ അക്വാട്ടിസ് ചാംമ്പ്യന്‍ഷിപ്പില്‍ താനിക വെള്ളി കരസ്ഥമാക്കിയിരുന്നു. കൂടാതെ തിരുവനന്തപുരത്ത് വച്ച് 2015ല്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തും അയല്‍ക്കാരും വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ തനികയെ കണ്ടെത്തി. തനികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."