പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്നു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മുറ്റത്ത് സംരക്ഷണ വലയം തീര്‍ത്തു. പൊതുവിദ്യാഭ്യാസ പ്രതിജ്ഞയും ലഹരിമുക്ത പ്രതിജ്ഞയും ചൊല്ലി. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.ഇ.ഒ സി.ഐ വത്സല അധ്യക്ഷയായി. വി. ഗോപാലന്‍, എ.ഇ.ഒ എം. വേണുഗോപാല്‍, എ. പ്രേമകുമാരി, വടയക്കണ്ടി നാരായണന്‍, ടി. ബാലക്കുറുപ്പ്, എ.പി ഹരീഷ്, സിസ്റ്റര്‍ രേഖ സംസാരിച്ചു.
കീഴല്‍ യു.പി സ്‌കൂളില്‍ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ട് അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് പി. ഹരിദാസന്‍, എസ്.എസ്.ജി കണ്‍വീനര്‍ പി.പി പ്രഭാകരന്‍, എ.വി പ്രഭാവതി, രഘുനാഥ്, മുഹമ്മദ്, കെ.എം ഷീബ, നാണു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി വിജയന്‍ സ്വാഗതം പറഞ്ഞു.
നാദാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി നാദാപുരം മേഖലയിലെ സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ പ്രതിജ്ഞയെടുത്തു. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഹമ്മദ് ബംഗ്ലത്ത്, വി.സി ഇഖ്ബാല്‍, നാസര്‍ എടച്ചേരി, സി.കെ അബ്ദുല്‍ ഗഫൂര്‍, ഇ. സിദ്ദീഖ്, മണ്ടേണ്ടാടി ബഷീര്‍ സംബന്ധിച്ചു. ഉമ്മത്തൂര്‍ എസ്.ഐ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, പി.ടി.എ പ്രസിഡന്റ് കെ.പി കുമാരന്‍, വാര്‍ഡ് അംഗം നസീമ കൊട്ടാരത്ത് സംബന്ധിച്ചു.
വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളില്‍ തൂണേരി ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ചന്തു ഉദ്ഘാടനം ചെയ്തു. കെ.പി രജീവന്‍, കെ.ടി ബാബു, പി.ടി.എ പ്രസിണ്ടഡന്റ് കെ.പി രാജന്‍, സിദ്ദീഖ് വെള്ളിയോട് സംസാരിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. കല്ലാച്ചി എം.ല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം സി.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിണ്ടഡന്റ് ജമാല്‍ അധ്യക്ഷനായി. പി. സുകുമാരന്‍, സി. രാഗേഷ് സംസാരിച്ചു.
പ്രധാനാധ്യാപിക പുഷ്പവല്ലി സ്വാഗതവും ഷാഹിന നന്ദിയും പറഞ്ഞു. പെരുമുണ്ടശ്ശേരി എന്‍.വി.എല്‍.പിയില്‍ വാര്‍ഡ് മെമ്പര്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിണ്ടഡന്റ് ദിലീപ് പെരുമുണ്ടശ്ശേരി, വി.കെ പ്രശാന്ത് കുമാര്‍, കെ.പി ബാലന്‍, സി.കെ കൃഷ്ണന്‍, കെ. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."