ഏച്ചിങ്ങാപൊയില് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കിനാലൂര്‍: മഹല്ല് മുസ്ലിം റിലീഫ് കമ്മിറ്റി(ഗള്‍ഫ്) കിനാലൂര്‍ ഏച്ചിങ്ങാപൊയിലില് നിര്‍മിച്ച കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ് ലം അധ്യക്ഷനായി. കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം എം.കെ രാഘവന് എം.പിയും കുടിവെള്ള വിതരണോദ്ഘാടനം പുരുഷന് കടലുണ്ടി എം.എല്‍.എയും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, നജീബ് കാന്തപുരം, എക്കോണ്‍ ഗ്രൂപ്പ് ചെയര്മാന് പുത്തലത്ത് ശുക്കൂര്‍ ഹാജി, പി.കെ നാസര്‍, കെ. ഇബ്രാഹിംകുട്ടി ഹാജി, പി.പി ഗിരീഷ് കുമാര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഇസ്മയില്‍ കുറുമ്പൊയില്‍, നിജേഷ് അരവിന്ദ്, എന്‍.പി രാമദാസ്, നബീല്‍ എം, ഷാജി കെ. പണിക്കര്‍, കെ. ആലി മാസ്റ്റര്‍, പി. മൊയ്തീന്, എം.വി മുഹമ്മദലി, പി. അബ്ദുറഹിമാന് മാസ്റ്റര്‍, എന്‍.പി ഉമ്മര്‍ കോയ, കെ. കാദര്‍ കോയ ഹാജി സംസാരിച്ചു. പി.പി ജാഫര്‍ സ്വാഗതവും വി.കെ യൂനുസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."