സംസ്ഥാനത്തെ ഫൂട്ട്‌വെയര്‍ വ്യവസായ വളര്‍ച്ചയില്‍ കോഴിക്കോടിന്റെ പങ്ക് അഭിമാനകരം: എ.സി മൊയ്തീന്‍
ഫറോക്ക്: സംസ്ഥാനത്തെ ഫൂട്ട്‌വെയര്‍ വ്യവസായ വളര്‍ച്ചയില്‍ അഭിമാനകരമായ പങ്കാണ് കോഴിക്കോട്ടെ വ്യവസായികളും അനുബന്ധമേഖലയിലുളളവരും വഹിച്ചുവരുന്നതെന്നു വ്യവസായ മന്ത്രി എ.സി മൊയ്തീന്‍.
കോഴിക്കോട് കേന്ദ്രീകരിച്ചുളള പാദരക്ഷാ നിര്‍മാണ വ്യവസായവും ഈ രംഗത്തെ കൂട്ടായ്മയും രാജ്യത്തിന് മാതൃകയാണ്. ഈ രംഗത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാറാട് സ്പര്‍ശം പദ്ധതിയിലെ വനിതകളുടെ ഫൂട്ട്‌വെയര്‍ അപ്പര്‍ സ്റ്റിച്ചിംഗ് യൂണിറ്റിന്റെ നവീകരിച്ച കെട്ടിടം ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ല്‍ ജില്ലാ കലക്ടറായിരുന്ന ഡോ. പി.ബി സലീമിന്റെ നേതൃത്വത്തിലാണ് മാറാട് സ്പര്‍ശം പദ്ധതി നടപ്പിലാക്കിയത്. കടലോരത്ത് സ്ഥിതി ചെയ്തിരുന്ന യൂനിറ്റ് ഉപ്പുകാറ്റും കടല്‍വെള്ളവും അകത്തുകയറി സ്ഥാപനവും യന്ത്രങ്ങളും നശിച്ചുതുടങ്ങിയിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്.
ചടങ്ങില്‍ വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍, കൗണ്‍സിലര്‍മാരായ പേരോത്ത് പ്രകാശന്‍, ഷൈമ പൊന്നത്ത്, ജെയ്‌സണ്‍ ജോസ്, കെ.എസ്.ഐ.എ പ്രസിഡന്റ് പി.എം.എ.ഗഫൂര്‍, ദേശീയ വൈസ്പ്രസിഡന്റ് വി.കെ.സി നൗഷാദ്, കുടുംബശ്രീ എം.ഡി.എം.സി.മൊയ്തീന്‍ സംസാരിച്ചു. കെ.പി.എ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.കെ.സന്തോഷ് സ്വാഗതവും എം സവിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."