രാജ്യസ്‌നേഹം ഉണര്‍ത്തി റിപ്പബ്ലിക് ദിനാഘോഷം
നരിക്കുനി: ദാറുല്‍ഹിദായാ ഇസ്‌ലാമിക് അക്കാദമിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വീര്യമ്പ്രം മഹല്ല് ജമാഅത്ത് സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. 'എഴുത്തും വായനയും' എന്ന സെഷനില്‍ ഷഫീഖ് പന്നൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.
പരിപാടിയുടെ സമാപന സംഗമം ദാറുല്‍ ഹിദായ വിദ്യാര്‍ഥി സംഘടന ജംഇയ്യത്തു ത്വലബ സമാജം പ്രസിഡന്റണ്ട് എന്‍ അഹമ്മദ് ശരീഫിന്റെ അധ്യക്ഷതയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.പി മുഹമ്മദ് പന്നിക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ വാഖിഫ് പുതിയങ്ങാടി ഖിറാഅത്ത് നിര്‍വഹിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രബന്ധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കെ.കെ അബ്ദുള്ള മാസ്റ്റര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കാക്കൂര്‍ പഞ്ചായത്ത് മെമ്പര്‍ വേലായുധന്‍ നായര്‍, നരിക്കുനി പഞ്ചായത്ത് മെമ്പര്‍ ഫസല്‍ മുഹമ്മദ് പാലങ്ങാട്, പി.സി ഹുസ്സൈന്‍ ഹാജി, സി.പി തറുവായിക്കുട്ടി മാസ്റ്റര്‍, ടി.പി മുഹമ്മദ് മാസ്റ്റര്‍, എ.കെ അഹമ്മദ് മാസ്റ്റര്‍, കെ.കെ മുഹമ്മദ് മാസ്റ്റര്‍,സാബിക് ജാറംകണ്ടി,മുസമ്മില്‍ വള്ളിയോത്ത്, ഈദ് നിഷാന്‍ എം.എം പറമ്പ്, ഇര്‍ഷാദ് പൂളപ്പൊയില്‍, ബിന്‍ജിദ് ചെറുവാടി, ആബിദ് അലി പാലങ്ങാട് സംസാരിച്ചു. ജുബൈര്‍ നടമ്മല്‍ പൊയില്‍ സ്വാഗതവും ടി.പി മുഹമ്മദ് ഷാനിദ് നന്ദിയും പറഞ്ഞു.
പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്ജ് പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് അധ്യക്ഷനായി. എം. മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. പി രാമചന്ദ്രന്‍, വി. അബ്ദുല്‍ ബഷീര്‍, എ.വി മുഹമ്മദ് ആശംസകള്‍ നേര്‍ന്നു.
കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സുനി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ സുലൈഖ ടീച്ചര്‍ അധ്യക്ഷയായി. അസംബ്ലി, ചാര്‍ട്ട് നിര്‍മ്മാണം, ദേശഭക്തി ഗാനം എന്നിവ നടന്നു.
സൗത്ത് കൊടുവള്ളി അക്ഷയ ജനശ്രീ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ എം.വാസു പതാക ഉയര്‍ത്തി. എം.എം.ബാലന്‍ അധ്യക്ഷനായി.
കൊടുവള്ളി സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ കോതൂര്‍ മുഹമ്മദ് പതാക ഉയര്‍ത്തി. എന്‍.ടി.ഷാഹുല്‍ ഹമീദ്, കെടയന്‍ മുഹമ്മദ് സംസാരിച്ചു.
വാവാട് കണ്ണിപ്പൊയില്‍ അംഗന്‍വാടിയില്‍ കൗണ്‍സിലര്‍ സലീന മുഹമ്മദ് പതാക ഉയര്‍ത്തി. കെ.സി.മുഹമ്മദ് അധ്യക്ഷനായി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നടന്ന റപ്പബ്ലിക്ക് ദിനാഘോഷം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിൗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മനോജ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ഇന്‍ഡ്യന്‍സ് അക്കാദമിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അക്കാദമി ഡയറക്ടര്‍ എം.പി അബ്ദുസ്സമദ് സമദാനി ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ചന്ദ്രകാന്തം സാംസ്‌കാരിക വേദി പ്രസിഡന്റ് പി. ദിവാകരന്‍, ഡോ. സുനീഷ് ബാലചന്ദ്രന്‍, കെ. മോഹന്‍ലാല്‍, എം.പി ബഷീര്‍, ടി. അബ്ദുല്‍ ഗഫൂര്‍, ഇസ്ഹാഖ് വാഴക്കാട്, കെ. ഫൈജാസ്, പി. അനീസ് സംസാരിച്ചു.
കോഴിക്കോട്: ദേശീയബാലതരംഗം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ജില്ലാ ചെയര്‍മാന്‍ ജഗത്മയന്‍ ചന്ദ്രപുരി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് അക്ഷത സി അധ്യക്ഷയായി.
കോഴിക്കോട്: കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അനില്‍ബാബു അധ്യക്ഷനായി.
കോഴിക്കോട്: യുവസാഹിതി സമാജം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം മിമിക്രി ആര്‍ടിസ്റ്റ് റസല്‍ ബാബു ഉദ്ഘാടനം ചെയ്തു. മുസ്തഫ പുതിയകം, റാഷിദ് അഹമ്മദ്, ഉസ്സന്‍ അര്‍ഫാത്ത്, നിഅ്മത്ത് സംസാരിച്ചു.
കോഴിക്കോട്: എം.എസ്.എഫ് വെളളയില്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി.എം ജിഷാന്‍ പതാക ഉയര്‍ത്തി.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിര്‍ധനരായ രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് നസീര്‍ പുതിയകടവ്, ഉമറുല്‍ ഫാറൂഖ്, മുഷ്താഖ് പുതിയകടവ്, സല്‍മാന്‍ വെള്ളയില്‍ സംബന്ധിച്ചു.
കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ടയില്‍ സുരക്ഷാ ലഹരി വിമോചന കേന്ദ്രത്തില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. കഴിഞ്ഞ 26 വര്‍ഷമായി സുരക്ഷയില്‍ ചികിത്സ നേടിയവരുടെ കുടുംബ സംഗമം നടന്നു. ഡോ. കെ. സത്യനാഥന്‍, ടി. അബ്ദുന്നാസര്‍, ജിജി രാമചന്ദ്രന്‍, എം.എം ഷാജി, ലത, സഫീദ സംസാരിച്ചു.
കോഴിക്കോട്: മാങ്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് മനക്കല്‍ ശശി, വി. മുഹമ്മദ്, യു.കെ പ്രസീത്കുമാര്‍, കെ. സന്തോഷ് കുമാര്‍, കെ.പി സുബൈര്‍, സി. രഞ്ജിത്ത് കുമാര്‍, കെ.പി സോമസുന്ദരന്‍, എന്‍.എം ഹരിദാസന്‍, എം ശ്രീധരന്‍, പി. രാധാകൃഷ്ണന്‍ സംസാരിച്ചു.
വടകര: രാജ്യത്തിന്റെ 68-ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയപതാക ഉയര്‍ത്തിയും പ്രതിജ്ഞ പുതുക്കിയും റാലി നടത്തിയും റിപ്പബ്ലിക് ദിനം കൊണ്ടാടി.
വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രത്യേക ചടങ്ങുകള്‍ നടന്നു. റസിഡന്‍സ് അസോസിയേഷന്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ റിപ്ലബ്ലിക്ദിന പരിപാടികള്‍ സംഘടിപ്പിച്ചു. വടകരയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷം സി.കെ നാണു എം.എല്‍.എ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷനായി. ടി. ബാലക്കുറുപ്പ്, പി. ബാലന്‍, പ്രൊഫ. കെ.കെ മഹ്മൂദ്, രാജേഷ് വൈഭവ്, പി.പി സാമിക്കുട്ടി, പി.സി ബല്‍റാം, എസ്. ശ്രീരാജ്, പി.പി രാജന്‍, വി.പി ബൈജു പ്രസംഗിച്ചു.
വടകര കോടതി കെട്ടിടത്തില്‍ അഡ്വ. ഇ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. അഡി. ജില്ലാ ജഡ്ജി കെ.ജെ ആര്‍ബി പതാക ഉയര്‍ത്തി. പി. രഞ്ജിത്ത്, അനിത് ജോസഫ്, വി.പി രാഹുലന്‍, ഹരീഷ് കാരയില്‍, സി.ആര്‍ ജിവേഷ്, കെ.പി ശ്രീധരക്കുറുപ്പ് പ്രസംഗിച്ചു.മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന വടകര വിവ സ്‌കൂളില്‍ പ്രൊഫ. കെ.കെ മഹ്മൂദ് പതാക ഉയര്‍ത്തി. കെ. മൊയ്തു അധ്യക്ഷനായി. കെ.ടി ലീല, കെ.കെ ശ്യാമള സംസാരിച്ചു. പി.പി അബ്ദുറഹ്മാന്‍ സ്വാഗതവും റഫീഖ് പറമ്പത്ത് നന്ദിയും പറഞ്ഞു.
കസ്റ്റംസ് റോഡ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ പി. മഹ്മൂദ് പതാക ഉയര്‍ത്തി. അഡ്വ. കെ.വി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി രാജന്‍, സി. മഹമൂദ്, സി. ഹാരിസ്, കക്കുന്നത്ത് അബ്ദുറഹ്മാന്‍ ഹാജി, പ്രഭാകരന്‍ തൈക്കണ്ടിയില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."