രാജ്യത്തിന്റെ ഭദ്രതക്ക് സൗഹൃദം കാത്തുസൂക്ഷിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍
മാറമ്പിള്ളി: നമ്മുടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും ആശങ്കാജനകമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും ഭദ്രതക്കും പൗരന്മാര്‍ക്കിടയിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കുരതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി മാറംപള്ളിയില്‍ സൃഷ്ടിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഭരണഘടന എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ മൗലികാവകാശങ്ങള്‍ക്ക് നേരേയുള്ള കടന്നുകയറ്റം ചെറുത്തുതോല്‍പ്പിക്കുകയും മാനവിക മൂല്യങ്ങളുടെ സംരക്ഷണം നാം ഏറ്റെടുക്കുകയും ചെയ്യണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി.എച്ച് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീക്ക് തങ്ങള്‍ ദേശീയോദ്ഗ്രസ്ഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.എസ് ഹസന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി.
ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ് ഫഌഗ് ഓഫ് ചെയ്തു. വി.പി സജീന്ദ്രന്‍ എം.എല്‍.എ, ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, മുഹമ്മദ് ദാരിമി, എന്‍.കെ മുഹമ്മദ് ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, എ.എം പരീത്, എം.കെ ഹംസ ഹാജി, നൗഫല്‍ കുട്ടമ്മശ്ശേരി, ടി.എ ബഷീര്‍, കെ.കെ ഇബ്രാഹീംഹാജി, പ്രൊഫ. അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് സമീല്‍, മനാഫ് ചെറുവേലിക്കുന്നത്, മുട്ടം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി ഫൈല്‍ കങ്ങരപ്പടി സ്വാഗതവും സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ സിയാദ് ചെമ്പറക്കി നന്ദിയും പറഞ്ഞു. അബ്ദുല്‍ അസീസ് കളപ്പോത്ത്, എം.എ മുഹമ്മദ് കുഞ്ഞാമി, മുഹമ്മദ് റാഫി, കെ.കെ അബ്ദുള്ള, വി.എ ഹസൈനാര്‍, യൂസഫ്ഹാജി കടവില്‍, അനസ് താഴത്താന്‍, അബ്ദുല്‍ റഷീദ് ഫൈസി, അബ്ദുല്‍ അസീസ് ബാഖവി, നൗഷാദ് ഫൈസി പട്ടിമറ്റം, അബ്ദുല്‍ സലാം ഇസ്‌ലാമിയ, റിയാസ് ഫൈസി, എ.എ കുഞ്ഞുമുഹമ്മദ് മൗലവി, എന്‍.വി.സി അഹമ്മദ്, കെ.കെ അബ്ദുള്ള ഇസ്‌ലാമിയ, പി.എ അഹമ്മദ് കബീര്‍, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ആസിഫ്, എ.എം ബഷീര്‍, കെ.കെ ഷാജഹാന്‍, ടി.എം ഷാഹുല്‍ ഹമീദ്, ബി.എച്ച് മുഹമ്മദ് ഷമീര്‍, നിയാസ് മുണ്ടംപാലം, അബ്ദുസമദ് ദാരിമി, സി.എം അബ്ദുല്‍ റഹ്മാന്‍കുട്ടി, എം.ബി മുഹമ്മദ്, സിദ്ധീഖ് മോളത്ത്, ഇബ്രാഹീം കുട്ടമ്മശ്ശേരി, മന്‍സൂര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."