പ്രവാസി കമ്മിഷന് സൗകര്യങ്ങളില്ല; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കൊച്ചി: ഹൈക്കോടതിയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ജഡ്ജിയെ അധ്യക്ഷനാക്കി സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി കമ്മിഷന് ഓഫിസും അനുബന്ധ സൗകര്യങ്ങളും അനുവദിക്കാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
2015ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷന്‍ നിയമം വിവക്ഷിക്കുന്ന പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു.
വീഴ്ച സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ധന, നോര്‍ക്ക സെക്രട്ടറിമാരും ഫെബ്രുവരി 21ന് മുമ്പ് വിശദീകരണങ്ങള്‍ ഹാജരാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് ഭവദാസനെ അധ്യക്ഷനാക്കിയാണ് 2016 ജനുവരി 26ന് ഗവര്‍ണറുടെ അനുമതിയോടെ കമ്മിഷന്‍ രൂപീകരിച്ചത്.
അധ്യക്ഷനൊപ്പം നാല് അംഗങ്ങളെ കൂടി നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുവരെ കമ്മിഷന് ഓഫിസോ മറ്റ് സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."