ഭരണകൂട ഭീകരതയില്‍ രാജ്യത്തിന്റെ ഭാവി ആശങ്കാജനകം: കെ.സി വേണുഗോപാല്‍ എം.പി
തൃക്കുന്നപ്പുഴ: ബഹുസ്വര ഇന്ത്യ അസഹിഷ്ണുതയുടേയും മതാന്തതയുടേയും പിടിയിലമര്‍ന്ന് വീര്പ്പ്മുട്ടുന്നതായി കെ.സി വേണുഗോപാല്‍ എം.പി. പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ തൃക്കുന്നപ്പുഴയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അധിവസിക്കുന്ന ജനങ്ങള്‍ കഴിക്കേണ്ട ഭക്ഷണവും ധരിക്കേണ്ട വസ്ത്രവും ഭരണകൂടം തീരുമാനിക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ജനത ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍നിന്നും ആരംഭിച്ച ജാലിക റാലി തൃക്കുന്നപ്പുഴ ജങ്ഷനില്‍ സമാപിച്ചു. സുന്നി യുവജനസംഘം ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍ ഫൈസി ഫ്ളാഗ് ഓഫ് ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹ്്മാന് അല്‍ ഖാസിമി പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ്.തൃക്കുന്നപ്പുഴ മേഖലാ പ്രസിഡന്റ് നൗഫല്‍ വാഫി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ഐദറൂസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എ ശിഹാബുദ്ദീന് മുസ്്ലിയാര്‍, നവാസ് എച്ച്. പാനൂര്‍, എ മവാഹിബ്, പി.എ നവാസ് അന്‍വരി, ഹാരിസ് അണ്ടോളില്‍, ഉമര്‍ മുസ്്ലിയാര്‍, എ ഷാജഹാന്, സുധിലാല്‍, ഹനീഫ് ഫൈസി, നിയാസ് മദനി, എ.എം.എം ശാഫി റഹ്്മത്തുല്ലാഹ്, എ.എം നവാബ് മുസ്്ലിയാര്‍, പി.ജെ അഷ്റഫ് ലബ്ബ ദാരിമി, ഹസീബ് മുസ്്ലിയാര്‍, യു. അബ്ദുല്‍ വാഹിദ് ദാരിമി, എം.എ സിദ്ദിഖ്, ഷെഫീഖ് മണ്ണഞ്ചേരി, ഉമ്മര്‍കുഞ്ഞ് ആയാപറമ്പില്‍, സ്വാലിഹ് ഫൈസി, എ.എ റഷീദ് അസ്്ലമി, ഷാഹു ഉസ്മാന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."