വിമുക്തി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ആലപ്പുഴ: യുവതലമുറയെ ലഹരിയെന്ന കൊടുംവിപത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിമുക്തി പദ്ധതി അരംഭിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിമുക്തി ദൗത്യത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. എ.എം. ആരിഫ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കല്ലേലി രാഘവന്‍ പിള്ള, ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ. രഘുപ്രസാദ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ്. സലിംകുമാര്‍, ഡി.എം.ഒ. ഡോ.ഡി. വസന്തദാസ്, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് നിമ്മി അലക്‌സാണ്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി.സുദര്‍ശനന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.സാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) സി.കെ. സുഭദ്രാമ്മ, ജില്ലാ പട്ടകിജാതി വികസന ഓഫീസര്‍ കെ.കെ. ശാന്താമണി, യുവജന ക്ഷേമ ഓഫിസര്‍ ചന്ദ്രികാദേവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."