മദ്യ വില്പന കേന്ദ്രം അടച്ചുപൂട്ടാന്‍ നഗരസഭ മുന്‍കൈയെടുക്കണം: ബീന കൊച്ചുബാവ
ആലപ്പുഴ: ചുങ്കത്ത് നഗരസഭയുടെ അനുമതിയില്ലാതെ നടത്തുന്ന ബീവറേജ് അടച്ചുപൂട്ടാന്‍ നഗരസഭ മുന്‍കൈയ്യെടുക്കണമെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാവ പറഞ്ഞു.
ലഹരിക്കെതിരേ സ്ത്രീശബ്ദം ആലപ്പുഴ ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിമണ്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റഹ്യാനത്ത് ടീച്ചര്‍ അധ്യക്ഷയായിരുന്നു. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമയഹിയാ, വിമണ്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സബീനാ കോയാപ്പൂ, പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈ, എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ബി.എം ഫഹദ്, ജനകീയ സമിതിയുടെ കണ്‍വീനര്‍ സുനീര്‍ ഇസ്മയില്‍, നാഷനല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സഫിയ അസ്്ലം, വിമണ്‍ ഇന്ത്യാ കോട്ടയം ജില്ലാ കമ്മിറ്റിയംഗം റസിയ, റമീസ ടീച്ചര്‍, വുമണ്‍ ഇന്ത്യാ ജില്ലാ സെക്രട്ടറി സീനത്ത് സുല്‍ഫി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."