ജില്ലയില്‍ 1,23,607 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കും
കോട്ടയം: ജില്ലയില്‍ 123607 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.നാളെയും ഫെബ്രുവരി രണ്ടിനുമായി രണ്ടു ഘട്ടത്തിലൂടെയാണ് അഞ്ചു വയസിനു താഴെയുള്ള 123607 കുട്ടികള്‍ക്ക് മരുന്ന് നല്‍കുക.ഇതിനായി ആയിരത്തിലധികം ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കാന്‍ പരിശീലനം ലഭിച്ച 2152 പ്രവര്‍ത്തകരാണ് ഇവിടെ തുള്ളിമരുന്ന് നല്‍കുക.ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍,സ്വകാര്യ ആശുപത്രികള്‍,സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നീവടങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. നാല്‍പ്പത് ട്രാന്‍സിറ്റ് ബൂത്തുകള്‍, 20 മൊബൈല്‍ ബൂത്തുകള്‍, എന്നിവയും ക്രമീകരിക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ്റ്റാന്‍ഡ് എന്നിവടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 10,000 വയല്‍ മരുന്നും ഐഎല്‍ആര്‍,ഡീപ്ഫ്രീസര്‍,കോള്‍ഡ് ബോക്‌സ്, വാക്‌സിന്‍ കാരിയര്‍ തുടങ്ങിയ രണ്ടായിരത്തിലധികം ശീതീകരണ ഉപാധികളും തയാറാക്കിയതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.അഞ്ച് ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുന്നതിന് 4000 വോളന്‍ഡിയര്‍മാര്‍ പരിശീലനം നേടിയിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് വോളന്‍ഡിയര്‍മാര്‍.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം സാമൂഹ്യക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പള്‍സ് പോളിയൊ ഇമ്മ്യുണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന പോളിയോ പ്രതിരോധ മരുന്ന് വിതരണം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ അധ്യക്ഷത വഹിക്കും.നാളെ നടക്കുന്ന ഒന്നാം ഘട്ട പള്‍സ് പോളിയോ യജ്ഞത്തിന്റെ എല്ലാ ക്രമീകരണവും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
നാളെയും ഏപ്രില്‍ രണ്ടിനുമായി നടക്കുന്ന പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ രാജന്‍ കെ.ആര്‍, ഡോ. ദേവ,് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."