ഡി.വൈ.എഫ്.ഐ യുവജനസംഗമം സംഘടിപ്പിച്ചു
തൊടുപുഴ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ യുവജനസംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ അഞ്ച്വരെ എറണാകുളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയായി 'ജനാധിപത്യത്തിന്റെ കാവലാളാവുക മാനവികതയുടെ പക്ഷംചേരുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തിന് മുന്നോടിയായി നടന്ന യുവജനറാലി തൊടുപുഴ കെ .എസ് കൃഷ്ണപിള്ള സ്മാരക മന്ദിര പരിസരത്തുനിന്ന് ആരംഭിച്ചു.
മുനിസിപ്പല്‍ മൈതാനത്ത് ചേര്‍ന്ന പൊതു സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ ബില്‍ന ദിലീപിനെ അനുമോദിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ .പി സുമോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിശാന്ത് വി .ചന്ദ്രന്, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, രമ്യ റിനീഷ് എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം വി. സിജിമോന് സ്വാഗതവും തൊടുപുഴ ഏരിയ സെക്രട്ടറി എം .മധു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."