HOME
DETAILS

വേലിതന്നെ വിളവു തിന്നു, ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് പിരിച്ചുവിട്ടു

  
backup
January 28 2017 | 05:01 AM

%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b9

തൊടുപുഴ: മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു കച്ചവടക്കാരനില്‍നിന്നു 98,000 രൂപ കൈക്കലാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഹൈറേഞ്ച് സ്‌പൈഡേഴ്‌സിലെ സിവില്‍ പൊലിസ് ഓഫീസര്‍മാര്‍ക്കെതിരെ നിരവധി പരാതികള്‍. തൊടുപുഴ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍മാരായ നൂര്‍ സമീര്‍, മുജീബ് റഹ്മാന്‍, സുനീഷ് എന്നിവരെയാണ് വ്യാഴാഴ്ച പാലക്കാട് പൊലിസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലിസ് മേധാവി സൃഷ്ടിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡായ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് കൈക്കൂലിക്ക് പിടിയിലായി അകത്തായത് പൊലിസ് സേനക്ക് നാണക്കേടായി.


കഞ്ചാവ് ലോബിയിലെ അംഗത്തെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയോളം തട്ടിയതിനാണ് ഇവര്‍ കുടുങ്ങിയത്. ഇവരില്‍ നിന്നും പണം കൈയോടെ പിടികൂടുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞയുടന്‍ ജില്ലാ പൊലിസ് മേധാവി പ്രത്യേക സ്‌ക്വാഡ് പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെന്നു പരിചയപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ലഹരി കടത്ത് കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയില്‍ നിന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. 10 വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്.


ഇതോടെ മൂവര്‍ സംഘത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ നിഴലിലായി. ഇവരുടെ പിടികൂടിയ കഞ്ചാവ് കേസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിജസ്ഥിതിയും രഹസ്യന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പൊലിസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഇതിലെ ചില പൊലിസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവര്‍ അറസ്റ്റിലായതോടെ ഇത്തരം ആരോപണങ്ങളെല്ലാം വീണ്ടും ഉയരുന്നുണ്ട്.


ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസുകളിലും മറ്റും ബ്ലാക്ക്‌മെയിലിംഗ് നടന്നിട്ടുണ്ടോ എന്നും രഹസ്യന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
മുന്‍ ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഹൈറേഞ്ച് സ്‌പൈഴ്‌സ് രൂപീകരിച്ചത്. കഞ്ചാവ്, മയക്കു മരുന്നു കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കണ്ടെത്തുന്നതിനായിരുന്നു സ്‌ക്വാഡ്. കാമാക്ഷി അമലഗിരിയിലും, തൊടുപുഴയിലെ ചില കോളജ് പരിസരത്ത് നിന്നും ഉള്‍പ്പടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നും കഞ്ചാവു പിടികൂടി സ്‌പൈഡേഴ്‌സ് ടീം പേര് എടുത്തിരുന്നു.


നിരവധി കേസുകള്‍ അറസ്റ്റിലായ മൂവര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പിടികൂടി സേനയ്ക്ക് അഭിമാനമാകുകയും ചെയ്തിരുന്നു. ഹൈറേഞ്ചില്‍ ഒരിടത്തു നിന്നും പിടികൂടിയ കഞ്ചാവ് രേഖകളില്‍ കുറച്ച് കാണിച്ചതിന് ശേഷം ബാക്കി കഞ്ചാവ് മറ്റ് കേസുകള്‍ക്കായി ഇവര്‍ ഉപയോഗിച്ചിരുന്നത്രെ.
ഏതാനം വര്‍ഷം മുന്‍പ് ധീരതയ്ക്കുള്ള അവാര്‍ഡും ലഭിച്ച പൊലിസുകാരനാണ് ഹൈറേഞ്ച് സ്‌പൈഡേഴ്‌സിലെ പ്രധാനിയും ഇപ്പോള്‍ പിടിയിലായതുമായ നൂര്‍ സമീര്‍. ബോഡി ബില്‍ഡര്‍ ചാമ്പ്യന്‍ഷിപ്പുകളിലും നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ്. 23 ന് സ്റ്റേഷന്‍ ഓഫീസറെയോ മറ്റു മേധാവികളെയോ അറിയിക്കാതെയാണ് മൂവര്‍ സംഘം പാലക്കാടിന് പോയത്. പാലക്കാട് പൊലിസിന്റെ പിടിയിലായപ്പോഴാണ് തൊടുപുഴയിലുള്ള സഹപ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ഇവര്‍ക്കെതിരെ നിരവധിപ്പേര്‍ ഇപ്പോള്‍ പരാതികളുമായി രംഗത്തുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago