എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ ആയിരങ്ങള്‍ കണ്ണികളായി: 'കാലത്തിനനുസൃതമായി മാറാനുള്ളതല്ല ദേശസ്‌നേഹം'
ചേര്‍പ്പ്: ലോകം മാറിക്കൊണ്ടിരിക്കുന്നു. മനസ്സ് മാറിക്കൊണ്ടിരിക്കുന്നു. ജീവിതരീതിയും ശൈലിയും മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഈ മാറ്റങ്ങള്‍ക്കനുസൃതമായി മാറാനുള്ളതല്ല ദേശസ്‌നേഹം എന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ല കമ്മറ്റി ചേര്‍പ്പ് മഹാത്മാഗാന്ധി നഗറില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും സമഭാവനയും നിലനിര്‍ത്തേണ്ടത് ഓരോ ഭാരതീയന്റേയും ബാധ്യതയാണ്. സംസ്‌കാരസമ്പന്നമായ ഇന്ത്യാരാജ്യത്തിന്റെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം രാജ്യത്ത് പൗരന്‍മാര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നതിന് ഭരണകൂടം പ്രതിജ്ഞാബദ്ധമാകണം. ദേശസ്‌നേഹത്തിന്റെ മാറ്റ്‌നോക്കാന്‍ ഇന്ന് ഇറങ്ങിത്തിരിച്ചവര്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ദേശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും ബ്രീട്ടീഷുകാരോട് ചേര്‍ന്ന് നിന്നു രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത ചരിത്രമാണ് പറയാനുള്ളത്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തെ പൈതൃകത്തോടും ഭരണഘടനാശില്‍പ്പികള്‍ തയ്യാറാക്കിയ ഭരണഘടനയോടും ആഭിമുഖ്യമില്ലാതെ അധികാരത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുന്ന ഭരണാധികാരികള്‍ മുന്‍ഗാമികളായ രാഷ്ട്രനേതാക്കളെയും സംസ്‌കാരത്തെയും നന്മകളെയും പാടെ തിരസ്‌കരിക്കുകയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഇകഴ്ത്താനും ഗാന്ധിഘാതകന് സ്മാരകം പണിയാനും ശ്രമിക്കുമ്പോള്‍ നാം ഓര്‍ക്കണം. ഗാന്ധിജി അധികാരത്തിന് വേണ്ടിയല്ല ജീവിച്ചത്. സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഉന്നമനത്തിനും, രാജ്യത്തിന്റെ ഐക്യത്തിനും, മതസമൂഹങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദങ്ങള്‍ക്കും വേണ്ടിയാണ്. ആ ഗാന്ധി യഥാര്‍ത്ഥ ഭാരതീയന്റെ മനസ്സില്‍ എപ്പോഴും ഉണ്ടാവും.
പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും ഇവിടെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും, ബുദ്ധരും മറ്റു ഇതര മതസ്തരും ഒത്തൊരുമിച്ച് ജീവിക്കുന്നു.
ഇന്ത്യയുടെ ഈ യശസ്സ് അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്തോളം ഉയര്‍ന്നുനില്‍ക്കുകാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ടവറിനെ ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃകയില്‍ ഡിജിറ്റലൈസ് ചെയ്ത് വര്‍ണ്ണമനോഹരമാക്കി നമ്മുടെ റിപ്പബ്ലിക്ക് ദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ ഭരണാധികാരിയും അവിടുത്തെ ജനങ്ങളും നമ്മുടെ സംസ്‌കാരത്തെ ലോകത്താകമാനം എത്തിച്ചത്. ഈ സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അധികാരത്തിനുമപ്പുറം മാനവമനസ്സുകള്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കണമെന്ന് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങള്‍ ജനസമൂഹത്തെ ആഹ്വാനം ചെയ്തു. ദേശസ്‌നേഹത്തിന്റെ, പരസ്പരം സഹോദര്യത്തിന്റെ സൗഹാര്‍ദ്ധത്തിന്റെയും പുതിയ ഒരു ചരിത്രം രചിച്ച് മനുഷ്യജാലിക ചേര്‍പ്പില്‍ അരങ്ങേറിയപ്പോള്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധി ചേര്‍പ്പില്‍ പ്രസംഗിച്ചതിന്റെ സ്മരണാഞ്ജലികൂടിയായി.
സംഘാടകസമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഹംസ മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.വൈഎസ്.സംസ്ഥാന അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഡി.സി.സി. വൈസ്.പ്രസിഡന്റ് ജോസ് വള്ളൂര്‍, പ്രമുഖ ശാസത്രജ്ഞന്‍ സോപാനം കൃഷ്ണകുമാര്‍, പ്രശസ്ത മേളം വിദഗ്ധന്‍ പെരുവനം സതീശന്‍ മാരാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡന്റ് സിദ്ദിഖ് ബദ്‌രി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, വര്‍ക്കിങ് സെക്രട്ടറി അഡ്വക്കേറ്റ് ഹാഫിസ് അബൂബക്കര്‍ സിദ്ധിഖ് പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ മഹ്‌റൂഫ് വാഫി സെക്രട്ടിയേറ്റ് അംഗം ശിയാസ് അലി വാഫി ആമുഖ പ്രഭാഷണം നടത്തി. ഷറഫുദ്ധീന്‍ മൗലവിവെന്മേനാട്, ഹുസൈന്‍ ദാരിമി അകലാട്, ഇല്യാസ്‌ഫൈസി, ടിഎസ് മമ്മി സാഹിബ്, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, സി.എ. റഷീദ്, സെയ്ദ് മുഹമ്മദ് ഹാജി കൈപ്പമംഗലം, സൈനുദ്ധീന്‍ ഫൈസി, സി.എ ശംസുദ്ദീന്‍ തൃശൂര്‍, ഇബ്രാഹിംഫൈസി ചിറക്കല്‍, ഖമറുദ്ധീന്‍ മൗലവി ദുബൈ, ഖമറുദ്ധീന്‍ ചേര്‍പ്പ്, മൂസവാഫി, സലീം അന്‍വരി, ബ്ലോക് പഞ്ചായത്ത്അംഗം ജെയ്‌സണ്‍ ജോര്‍ജ്, യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുജിത്കുമാര്‍, വാര്‍ഡ് മെമ്പര്‍ സന്ദീപ് പി, കോണ്‍ഗ്രസ്സ്‌ചേര്‍പ്പ്മണ്ഢല പ്രസിഡന്റ് കരുണാകരന്‍, സി.പി.ഐലോക്കല്‍ സെക്രട്ടറി പി വി രതന്‍, ബ്ലോക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് സണ്ണി, ഓട്ടോതൊഴിലാളി പ്രസിഡന്റ് സുധീഷ്, ഐ.എന്‍.ടി.യു.സി ചേര്‍പ്പ് യൂണിറ്റ് പ്രസിഡന്റ് സിദ്ധാര്‍ത്ഥന്‍, ചേര്‍പ്പ് പഞ്ചായത്ത് മെമ്പര്‍ പി എച്ച.് ഉമര്‍ ഇബ്രാഹിം ഹാജി, ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ അന്‍വരി, തുടങ്ങി മത-രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും സംഘാടകസമിതി കോഡിനേറ്റര്‍ ഷൂക്കൂര്‍ ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."