പൊതു വിദ്യാലയ സംരക്ഷണവലയം
മണലൂര്‍: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം നടന്ന വിദ്യാലയങ്ങള്‍ക്ക് സംരക്ഷണവലയം പരിപാടിയില്‍ ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടും കണ്ണി ചേര്‍ന്നു.
അന്തിക്കാട് ഗവ.എല്‍.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ സത്യന്‍ അന്തിക്കാട് സ്വന്തം വിദ്യാലയത്തിന്റെ അക്ഷരമുറ്റത്തെ സംരക്ഷണവലയം ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് വലയത്തില്‍കണ്ണി ചേര്‍ന്ന് പ്രതിഞ്ജയെടുക്കുകയും ചെയ്തു.
വാകമാലതി യു.പിയില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍. കുïലിയൂര്‍ ജി.എം.യു.പിയില്‍ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍, പെരുവല്ലൂര്‍ ഗവ.യു.പിയില്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍, മണലൂര്‍ ഗവ.ഹൈസ്‌കൂളില്‍ മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേശ്, അരിമ്പൂര്‍ ജി.യു.പി.എസില്‍ അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, പുത്തന്‍പീടിക ജി.എല്‍.പിയില്‍ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ എന്നിവര്‍ സംരക്ഷണവലയങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രതിജ്ഞയെടുത്തു.
ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, രാഷ്ട്രീയ, സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിങ്ങിനെ സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ളവര്‍ സംരക്ഷണവലയങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."