സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: കടന്നപ്പള്ളി രാമചന്ദ്രന്‍
തൃശൂര്‍: ഇന്ത്യയില്‍ ഇന്നു കാണപ്പെടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേïതുïെന്ന് തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ജില്ലാതലത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമാധാനത്തിനു വേïി എന്നും നില കൊïീട്ടുളള രാജ്യമാണ് ഇന്ത്യ. മഹാത്മഗാന്ധി ഉള്‍പ്പെടെ ദേശാഭിമാനികള്‍ ജീവന്‍ കൊടുത്തുയര്‍ത്തിയ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ സമര്‍പ്പണ ബോധമുളളവരാകണം. എന്നാല്‍ സ്വാതന്ത്ര്യത്തെ അതിലംഘിക്കാനുളള പ്രവണത കാണിക്കരുത്. അതിന് അവകാശമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, മുന്‍മന്ത്രി കെ.പി വിശ്വനാഥന്‍, മുന്‍ സ്പീക്കര്‍ തേറാമ്പില്‍ രാമകൃഷ്ണന്‍, കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ്ണ, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്, സിറ്റി, റൂറല്‍ പൊലിസ് മേധാവികളായ ടി.നാരായണന്‍, എന്‍.വിജയകുമാര്‍, എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍, ആര്‍.ഡി.ഒ പി.വി മോന്‍സി, അസി.കളക്ടര്‍ കൃഷ്ണതേജ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.വി.സജന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
21 പ്ലാറ്റൂണുകള്‍ അടങ്ങുന്ന പരേഡിന് റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍ ഇ.കെ.ബാബു റോയി (പരേഡ് കമാന്‍ഡര്‍) നേതൃത്വം നല്‍കി. സെക്കï് കമാന്‍ഡര്‍ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജയചന്ദ്രനായിരുന്നു.സര്‍വ്വീസ് പ്ലാറ്റൂണുകള്‍ കേരള ആംഡ് പൊലിസ് ഒന്നാം ബറ്റാലിയന്റെ പ്ലാറ്റൂണിന് ഒന്നാം സ്ഥാനവും തൃശൂര്‍ കേരള ഫോറസ്റ്റ് പ്ലാറ്റൂണിന് രïാം സ്ഥാനവും ലഭിച്ചു. എന്‍.സി.സി സീനിയര്‍ ബോയ്‌സില്‍ ഒന്നാം സ്ഥാനം ശ്രീകേരളവര്‍മയും രïാം സ്ഥാനം സെന്റ് തോമസ് കോളേജും നേടി. എസ്.പി.സി ബോയ്‌സ്് പ്ലാറ്റൂണ്‍ റൂറല്‍ ഒന്നാം സ്ഥാനവും സിറ്റി പ്ലാറ്റൂണ്‍ രïാം സ്ഥാനവും കരസ്ഥമാക്കി.
എസ്.പി.സി ഗേള്‍സ് റൂറല്‍ ഒന്നാം സ്ഥാനവും സിറ്റി രïാം സ്ഥാനവും നേടി. സീനിയര്‍ എന്‍.സി.സി ഗേള്‍സ് ഏഴാം ബറ്റാലിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജുനിയര്‍ എന്‍.സി.സി ഗേള്‍സ് ഏഴാം ബറ്റാലിയന്‍ രïാം സ്ഥാനവും ജൂനിയര്‍ എന്‍സിസി ബോയ്‌സ് 24ാം ബറ്റാലിയന്‍ രïാം സ്ഥാനം നേടി. എസ്.പി.സി ബാന്‍ഡ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം ഹോളി ഫാമിലി സ്‌കൂളും രïാം സ്ഥാനം നന്തിക്കര ജി വി എച്ച് എസ് എസ്.പി.സി പ്ലാറ്റൂണും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."