ആരാധനാലയങ്ങള്‍ ഐക്യത്തിന്റെ കേന്ദ്രങ്ങളാകണം: കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍
വാടാനപ്പള്ളി: മത ധ്രുവീകരണ ശ്രമങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ആരാധനാലയങ്ങള്‍ ഐക്യത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ: കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.
മത സൗഹൃദത്തിന്റെ കേന്ദ്രങ്ങളായി നിലകൊള്ളുന്നവയാണു പള്ളികള്‍. ആരധനകള്‍ കൊï് മുഖരിതമാകേï ദൈവ ഭവനങ്ങള്‍ എല്ലാവരുടേയും അത്താണിയാകുമ്പോഴാണു അല്ലാഹു ഏറ്റവും കൂടുതല്‍ സന്തോഷിക്കുക. ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളായി മസ്ജിദുകള്‍ മാറണം. സഹജീവിയുടെ ദുരിതമകറ്റുകയെന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണെന്ന് ആലികുട്ടി മുസ്്‌ലിയാര്‍ ചൂïികാട്ടി.
പുനര്‍ നിര്‍മ്മിക്കുന്ന നാട്ടിക മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മഹല്ല് പ്രസിഡന്റ് പി.എം മുഹമ്മദലിഹാജി അധ്യക്ഷനായി. പത്മശ്രീ ഡോ.യൂസഫലി എം.എ മുഖ്യപ്രഭാഷണം നടത്തി.
ഹംസകുട്ടി മുസ്്‌ലിയാര്‍ ആദ്രശ്ശേരി, എം.കെ അബ്ദുള്ളഹാജി, മഹല്ല് സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, യു.എ.എ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍.എ ബഷീര്‍, മഹല്ല് ഭാരവാഹികളായ കെ.കെ മാമദ്, ഡോ.എം.കെ ഹംസ, കെ.കെ ഉമ്മര്‍, സി.എ ഇബ്രാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."