വി.മുരളീധരനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിച്ച് അനിശ്ചിത കാല നിരാഹാര സത്യഗ്രഹം തുടരുന്ന ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെ സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം പ്രതിഷേധത്തിനിടയാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് ആരോഗ്യ നില മോശമായതിനാല്‍ മുരളീധരനെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പൊലിസ് വന്നത്. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങുകയായിരുന്നു. നേരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് മുരളീധരന്റെ ആരോഗ്യ നില വഷളായി എന്ന് നല്കിയ റിപ്പോര്‍ട്ടുമായാണ് പൊലീസ് വന്നത്. പിന്നീട് വിദ്യാര്‍ഥി സമരം തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ പ്രകടനം നടത്തി. ബി.ജെ.പി സംസ്ഥാനനേതാക്കളായ സി.ശിവന്‍കുട്ടി, വി.വി,രാജേഷ്, പുഞ്ചക്കരി സുരേന്ദ്രന്, പി. സുധീര്‍, ആര്. എസ്. രാജീവ്,ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."