കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു; യുവാവ് മരിച്ചു, പെണ്‍കുട്ടിയുടെ നില ഗുരുതരം
പാറശാല: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശാല പരശുവയ്ക്കല്‍ കോവില്‍നട ക്ഷേത്രത്തിനു സമീപം പുത്രത്തരിശു വീട്ടില്‍ ആദര്‍ശ് (20) ആണ് മരിച്ചത്. സമീപവാസിയായ 17 കാരിയായ പെണ്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടുകൂടി പരശുവയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിനു സമീപമുളള പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിലെ
സീലിങിലുളള ക്ലാമ്പില്‍ ഒരു സാരിയുടെ രണ്ട് വശങ്ങളിലായി ഇരുവരും ഒന്നിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
പാറശാല സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആദര്‍ശിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആദര്‍ശിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."