അബ്ദുല്‍ കബീര്‍ ദാരിമിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തിരുവനന്തപുരം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജില്ലാ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ദാരിമിയുടെ വിയോഗത്തോടനുബന്ധിച്ച് ബീമാപ്പള്ളി ബാവ മദ്രസയില്‍ തിരുവനന്തപുരം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അനുശോചനയോഗം ബീമാപ്പള്ളി ഇമാം ഹസന്‍ അഷ്‌റഫി ബാഖവി ഉദ്ഘാടനം ചെയ്തു.
മുഫത്തിഷ് ചുള്ളിമാനൂര്‍ അഹമദ് റഷാദി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍ ദുആയ്ക്ക് നേതൃത്വം നല്‍കി. സംസ്ഥാന കൗണ്‍സിലര്‍മാരായ പുറങ്ങ് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി, ഹുസൈന്‍ ഫൈസി, നസീര്‍ഖാന്‍ ഫൈസി, കോട്ടയം ശരീഫ് ദാരിമി, മുഹമ്മദ് യഹിയാ നിസാമി, ആലംകോട് ഹസന്‍, ഷറഫുദ്ദീന്‍ ബാഖവി, വള്ളക്കടവ് ഹാറൂണ്‍ റഷീദ്, പീരുമുഹമ്മദ് മുസ്‌ലിയാര്‍, ജുറൈജ് കണിയാപുരം, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍, ശരീഫ് കാശിഫി കൊല്ലം,ഹാഫിസ് റഹ്മാന്‍ മുസ്‌ലിയാര്‍,നൗഷാദ് അന്‍വരി, വഴിമുക്ക് ബദറുദീന്‍ മുസ്‌ലിയാര്‍ തുടങ്ങി സമസ്തയുടെ വിവിധ പോഷകസംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
തിരുവനന്തപുരം: അബ്ദുല്‍ കബീര്‍ ദാരിമിയുടെ വേര്‍പാടില്‍ അനുശോചിച്ചു അനുസ്മരണ പ്രഭാഷണവും പ്രാര്‍ഥനയും സംഘടിപ്പിച്ചു. നൂറുല്‍ ഇസ്‌ലാം ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ ഫഖ്രുദ്ദീന്‍ ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സജ്ദ ജില്ലാ പ്രസിഡന്റ് നജുമുദ്ദീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ മുസ്‌ലിയാര്‍, റിയാസ് മുസ്‌ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."