അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്ന് പ്രവര്‍ത്തിപ്പിക്കണം: കെ. മുരളീധരന്‍
കൊല്ലം: അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ പാട്ടത്തിന് ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ കശുവണ്ടി തൊഴിലാളികളോടൊപ്പം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ആരോപണ വിധേയയായ മന്ത്രി മേഴ്‌സികുട്ടി അമ്മ സ്ഥാനം രാജിവച്ച് ജനവിധി തേടണമെന്നും അല്ലാതെ സ്റ്റേറ്റ് കാറില്‍ ഭര്‍ത്താവ് നിരാഹാരം കിടക്കുന്ന കശുവണ്ടി ഫാക്ടറിക്ക് മുന്നിലൂടെ പോകുക അല്ല വേണ്ടതെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ വി.ഡി സതീശന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് സതീശന്‍ സഭയില്‍ ഇല്ലാത്ത നേരത്തിന് മറുപടി പറഞ്ഞ മന്ത്രി അദ്ദേഹവുമായി പരസ്യ സംവാദത്തിന് തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, അഴിമതി ആരോപണ വിധേയയായ മന്ത്രി മേഴ്‌സികുട്ടി അമ്മ രാജിവയ്ക്കുക, കശുവണ്ടി തൊഴിലാളികളുടെ പെന്‍ഷന്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം.
സമ്മേളനത്തില്‍ ബിന്ദുകൃഷ്ണ അധ്യക്ഷയായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെ.സി രാജന്‍, എന്‍. അഴകേശന്‍, ഡോ. ജി. പ്രതാപവര്‍മ്മതമ്പാന്‍, എ. ഷാനവാസ്ഖാന്‍, എം.എം നസീര്‍, ജി. രതികുമാര്‍, മോഹന്‍ ശങ്കര്‍, എ.കെ ഹഫീസ്, കോയിവിള രാമചന്ദ്രന്‍, കെ. സോമയാജി, രമാ രാജന്‍, സി.ആര്‍ മഹേഷ്, സൂരജ് രവി, എസ്. വിപിനചന്ദ്രന്‍, പി. ജര്‍മിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."