കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ധര്‍ണ നടത്തി
കൊട്ടാരക്കര: പെരുകുളം ഗവ. പി.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികള്‍ പഞ്ചായത്ത് ഓഫിസിലും താലൂക്ക് ഓഫിസിലും ധര്‍ണ നടത്തി.
1500ല്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ത്തന്നെ കിണര്‍ വറ്റി. ഇപ്പോള്‍ സമീപ വീടുകളില്‍ നിന്നും മറ്റും ജലം കൊണ്ടുവരേണ്ട സ്ഥിതിയാണ്.
നകുഴല്ക്കിണര് സ്ഥാപിക്കുകയോ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയോ വേണമെന്ന് പലതവണ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ പരാതി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികള്‍ക്ക് വേണ്ടി ഇന്നലെ സ്കൂളിലെത്തിയ പി.ടി.എ അംഗങ്ങള്‍ ജലക്ഷാമത്തിനെതിരേ പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചു.
ഇവര്‍ മൈലം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കുടിവെള്ള പ്രശ്നത്തില്‍ അടിയന്തിര പരിഹാരം കാണാന്‍ റവന്യൂ അധികൃതര്‍ക്കാണ് കഴിയുകയെന്ന വിവരം പഞ്ചായത്ത് അധികൃതര്‍ ധരിപ്പിച്ചതോടെ പ്രതിഷേധക്കാര്‍ കൊട്ടാരക്കര താലൂക്ക് ഓഫിസിലെത്തി .
അടിയന്തിരമായി ജില്ലാ കലക്ടറെ വിഷയം ധരിപ്പിച്ച് പരിഹാരം ഉണ്ടാക്കുമെന്ന തഹസില്‍ദാരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."