അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം തുടരുന്നത് ദുഃഖകരമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അനന്തമായി തുടരുന്നത് ദുഃഖകരമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.
മാധ്യമപ്രവര്‍ത്തരും അഭിഭാഷകരും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമല്ല, സഹകരണമാണ് വേണ്ടത്. നിയമവും മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനം തന്നെയാണ്. അതിനല്ലാതെ രണ്ടിനും നിലനില്‍പ്പുമില്ല.
കോടതികളില്‍ ന്യായമായ എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പിന്നെയും മനസ്സിലാക്കാം. എന്നാല്‍ മാധ്യമങ്ങളോടുള്ള തികഞ്ഞ നിസ്സഹകരണവും ശത്രുതയും അഭിഭാഷകര്‍ കൈക്കൊള്ളെണ്ട ജനാധിപത്യമര്യാദയ്ക്ക് ചേര്‍ന്നതല്ല.
ജനങ്ങളുടെ പല തര്‍ക്കങ്ങളും മധ്യസ്ഥതയിലൂടെ പരിഹരിക്കുന്ന അഭിഭാഷകര്‍ക്ക് അവരുള്‍പ്പെട്ട ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് അത്ഭുതപ്പെടുത്തുന്നു. സമൂഹം നമ്മെ വീക്ഷിക്കുന്നു എന്നത് മറക്കരുതെന്ന്് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."