HOME
DETAILS
MAL
ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുധീരന്
backup
January 28 2017 | 09:01 AM
തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയും അനുബന്ധ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍ഡ് വിഎം സുധീരന്. ഏറ്റവും മോശം സ്ഥാപനമായി ലോ അക്കാദമി മാറിയെന്നും സുധീരന് പറഞ്ഞു.
ആഭ്യന്തരവകുപ്പ് ഫലപ്രദമായി കൊണ്ടുനടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചു. ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുത്. അക്രമ രാഷ്ട്രീയത്തിന്റെ ചോരക്കളിയുടെ കേന്ദ്രമായി കേരളം മാറി. ഈ അവസ്ഥ മാറിയേ മതിയാകൂ.
പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം. നെല്‍ കര്‍ഷകരില്‍നിന്നു സപ്ളൈക്കോ വഴി സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."