ലോ അക്കാദമി: ലക്ഷ്മി നായരെ മാറ്റണമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റണമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ലക്ഷ്മിയുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ ചട്ടം ലംഘിച്ചുവെന്നത് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും.
പരീക്ഷ സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിക്കും. വിദ്യാര്‍ഥികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്ന രീതിയിലുള്ള സിസിടിവി കാമറകള്‍ എത്രയും വേഗം മാറ്റണമെന്നും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോളജിന്റെ അഫിലിയേഷന് റദ്ദാക്കുന്നതു സംബന്ധിച്ച സിന്‍ഡിക്കേറ്റില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അംഗവും സിപിഐ അംഗവും അഫിലിയേഷന് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഫിലിയേഷന് റദ്ദാക്കിയാല്‍ ഏതു തരത്തില്‍ വിദ്യാര്‍ഥികളെ ബാധിക്കും എന്നകാര്യവും സര്‍വകലാശാല പരിശോധിക്കുന്നുണ്ട്.അഫിലിയേഷന് സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയില്‍ ഇല്ലെന്നു വിസി സിന്‍ഡിക്കേറ്റിനെ അറിയിച്ചിരുന്നു.
അഫിലിയേഷന് സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയില്‍ ഇല്ലെന്നു വിസി സിന്‍ഡിക്കേറ്റിനെ അറിയിച്ചിരുന്നു. മാനേജ്മെന്റിന്റെ ഭാഗം കേള്‍ക്കാതെയാണ് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയത്. നടപടികള്‍ക്കെതിരെ മാനേജ്മെന്റ് കോടതിയില്‍ പോയാല്‍ ഇത് തിരിച്ചടിയാകുമെന്നും വിസി സൂചിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."