യു.പി തെരഞ്ഞെടുപ്പ്; രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി പ്രകടന പത്രിക
ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കി ബി.ജെ.പി രംഗത്ത്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയാണ് ബി.ജെ.പി വര്‍ഗീയത ആയുധമാക്കുന്നത്.
ജാതി-മതങ്ങളുടെ പേരില്‍ വോട്ടുതേടരുതെന്ന് സുപ്രിംകോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കേയാണ് രാമക്ഷേത്ര നിര്‍മാണം പ്രകടനപത്രികയില്‍ ബി.ജെ.പി ഉള്‍പെടുത്തിയിരിക്കുന്നത്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പുറത്തിറക്കിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് ഭരണഘടനാപരമായ ഇടപെടലിലൂടെ രാമക്ഷേത്ര നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്.
ഇതോടെ മത വികാരം ഉപയോഗിച്ച് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനൊരുങ്ങുകയാണ് ബി.ജെ.പി എന്ന് വ്യക്തമായി
പ്രകടനപത്രികക്ക് ജനക്ഷേമത്തിനായുള്ള പ്രതിജ്ഞ എന്നാണ് പേരിട്ടിരിക്കുന്നത്.
മുന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് 15 വര്‍ഷം ഭരിച്ച എസ്.പിയും ബി.എസ്.പിയും വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപെടുത്തി.
ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കിയാണ് രാമക്ഷേത്ര നിര്‍മാണം പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയതെന്നാണ് വിവരം. അറവുശാലകള്‍ നിരോധിക്കുമെന്നും മുത്തലാഖ് നിരോധിക്കാന്‍ കോടതിയെ സമീപിക്കുമെന്നും പ്രകടനപത്രിക പറയുന്നുണ്ട്.
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 71 സീറ്റ് നേടിയത് ഇത്തരത്തിലുള്ള പ്രചരണം കൊണ്ടായിരുന്നു.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്
ഉത്തര്‍പ്രദേശിനെ മാഫിയാ മുക്ത സംസ്ഥാനമാക്കും, എട്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്, ഒരു ജി.ബി സൗജന്യ ഡാറ്റ, എല്ലാ യുണിവേഴ്‌സിറ്റിയിലും സൗജന്യ വൈഫൈ എന്നിവയും പ്രകടനപത്രികയില്‍ പറയുന്നു
ആരോഗ്യ രംഗത്ത് 108 ആംബുലന്‍സുകള്‍, സുപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍, ആറ് എയിംസുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
യു.പിയിലെ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കും.
അഞ്ച് വര്‍ഷം കൊണ്ട് 150 കോടിയുടെ വികസനം കാര്‍ഷിക രംഗത്തുണ്ടാക്കും. 90 ശതമാനം യുവാക്കള്‍ക്കും ജോലിയും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പല വാഗ്ദാനങ്ങളും പൂര്‍ത്തികരിക്കാനാകത്തത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."