അമേരിക്ക പണി തുടങ്ങി; കൈറോ വിമാനത്താവളത്തില്‍ ഇറാഖ്, യമന്‍ യാത്രക്കാരെ തടഞ്ഞു
റിയാദ്: ഈജിപ്തിലെ കൈറോ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ട ഇറാഖ്, യമന്‍ പൗരന്മാരെ തടഞ്ഞു വെച്ചു.
ഈജിപ്ത് എയര്‍ വിമാനത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ജോണ്‍ ഓഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ അഞ്ചു ഇറാഖി പൗരന്മാരെയും ഒരു യമന്‍ പൗരനേയുമാണ് യാത്ര നിഷേധിച്ചു തടഞ്ഞു വെച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമാണ് ഇവരെ തടഞ്ഞതെന്നു കൈറോ വിമാനത്താവള അധികൃതരെ ഉദ്ധരിച്ചു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമാനുസൃതമായി ലഭിച്ച അമേരിക്കന്‍ വിസയും മറ്റു രേഖകളും ഉണ്ടായിരുന്നവരാണ് ശനിയാഴ്ച്ച യാത്ര നിഷേധിച്ച യാത്രക്കാര്‍.
കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു
സിറിയ, ഇറാഖ്, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് മൂന്ന് മാസം വരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നു ട്രംപ് ഉത്തരവിട്ടത്
സിറിയിയില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ പലായനം ചെയ്ത സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും പ്രാമുഖ്യം കൊടുക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
Reading more.....
“കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക” ട്രംപിനെ ചരിത്രം ഓര്‍മിപ്പിച്ച് സക്കര്‍ബര്‍ഗ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."