മക്ക എസ്.കെ.ഐ.സി മനുഷ്യ ജാലിക തീര്‍ത്തു
മക്ക: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലും പുറത്തുമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.കെ.ഐ.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക തീര്‍ത്തു. എസ് കെ എസ് എസ് എഫ് വര്‍ക്കിംഗ് സിക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. നാനാത്വത്തില്‍ ഏകത്വംഎന്ന മുദ്രാവാക്യം മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനത്തെയും യശസ്സിനെയും ഉയര്‍ത്തി കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലും തുടര്‍ന്നുള്ള നിയമ നിര്‍മാണത്തിലും മുസ്ലിംകളുടെ പങ്ക് എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ സ്മരിക്കപ്പെടുന്നതാണ്. രാജ്യത്തിന്റെ നിയമം അംഗീകരിച്ച് ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മക്ക എസ് കെ ഐ സി ചെയര്‍മാന്‍ അബ്ദു നാസ്വിര്‍ അന്‍വരി അധ്യക്ഷത വഹിച്ചു. സയ്യിദ് അമീര്‍ ബുഖാരി തങ്ങള്‍ മംഗലാപുരം പ്രാര്‍ത്ഥനയും ഉദ്ഘാടനവും നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഷ്‌റഫ് മിസ്ബാഹി (എസ് വൈ എസ് ), മുജീബ് പൂക്കോട്ടൂര്‍ (കെ എം സി സി), ശനിയാസ് കുന്നിക്കോട് (ഒ ഐ സി സി), ഖാസിം ദാരിമി മംഗലാപുരം, ഉമര്‍ ഫൈസി മണ്ണാര്‍മല, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, സൈനുദ്ദീന്‍ പാലോളി,
സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാറ, ലത്തീഫ് മംഗലാപുരം ഫരീദ് ഐക്കരപ്പടി, സ്വലാഹുദീന്‍ വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."