മതേതരം വീണ്ടെടുക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യത; ജിദ്ദ എസ്.കെ.ഐ.സി
ജിദ്ദ: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതലെന്ന ആശയമുയര്‍ത്തിപ്പിടിച്ച് റിപ്പബ്ലിക്കിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്. നടത്തിയ മനുഷ്യജാലികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദയിലും മനുഷ്യജാലിക തീര്‍ത്തു. ജിദ്ദ ഇസ്ലാമിക് സെന്റര്‍, എസ്.വൈ.എസ്. എസ്.കെ.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ജാലിക നടത്തിയത്.
തീവ്രവാദത്തിനും അസഹിഷ്ണുതയ്ക്കും എതിരേയുമുള്ള സ്‌നേഹകൂട്ടായ്മയില്‍ ജിദ്ദയിലെയും പരിസരങ്ങളിലെയും നിരവധിപേര്‍ പങ്കെടുത്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ സഹല്‍ തങ്ങള്‍ ജാലിക ഉദ്ഘാടനം ചെയ്തു. ഉബൈദുള്ള തങ്ങള്‍ അധ്യക്ഷം വഹിച്ചു. കുഞ്ഞുട്ടി തങ്ങള്‍ പള്ളിശേരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മത വിരുദ്ധ, ദേശവിരുദ്ധ പ്രവണതകള്‍ക്കെതിരെ നമ്മുടെ പൂര്‍വികര്‍ കാത്തു സൂക്ഷിച്ച ജനാധിപത്യവും മതേതരത്വവും ഭാരത നാട്ടില്‍ നിലനില്‍ക്കണമെന്നും മതേതരം വീണ്ടെടുക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജാലികക്ക് പുറമെ പ്രേമേയ പ്രഭാഷണം, ടേബിള്‍ ടോക്ക്, പ്രതിജ്ഞ, എന്നിവയും നടന്നു.
അമീര്‍ തങ്ങള്‍, കാസിം ദാരിമി മംഗലാപുരം, അബൂബക്കര്‍ അരിമ്പ്ര, ഷാനവാസ് മാസ്റ്റര്‍, കോയ മാസ്റ്റര്‍, ഉസ്മാന്‍ ഇരിങ്ങാട്ടിരി, ലത്തീഫ് മുസ്ലിയാരങ്ങാടി, സവാദ് പേരാമ്പ്ര,നജ്മുദീന്‍ ഹുദവി, അബൂബക്കര്‍ ദാരിമി ആലംപാടി, ഹബീബ് കണ്ണൂര്‍, ഇബ്രാഹീം ബദരി, മൊയ്തീന്‍കുട്ടി അരിമ്പ്ര, ജുനൈസ് മണ്ണാര്‍ക്കാട്, തുടങ്ങിയവര്‍ പങ്കെടുത്തു. മുനീര്‍വാഫി, സി.എച്ച്. നസീര്‍ ജാലിക ഗീതം ആലപിച്ചു. ഹാഫിസ് ജഅഫര്‍ വാഫി സ്വാഗതവും ദില്‍ഷാദ് കാടാമ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."