HOME
DETAILS
MAL
എ.ടി.എം നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നു
backup
January 28 2017 | 19:01 PM
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ആഴ്ചയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ എ.ടി.എമ്മുകളില്‍ നിന്ന് ഒറ്റത്തണ പിന്‍വലിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തുക.
തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും. നിലവില്‍ എ.ടി.എമ്മുകളില്‍ നിന്ന് ഒരുദിവസം 10,000 രൂപയാണ് പിന്‍വലിക്കാനാകുന്നത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി അവസാനംവരെ വര്‍ധിപ്പിക്കില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."