സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു
കാഞ്ഞങ്ങാട്: രണ്ടുദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടന്ന കേരളാ സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നലെ വൈകിട്ടോടെ സമാപിച്ചു. ഇന്നലെ നഗരത്തില്‍ നടത്തിയ റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കെ. മുരളീധരന്‍ എം.എല്‍.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷനായി.
കെ. കരുണാകരന്‍ പിള്ള (കൊല്ലം) പ്രസിഡന്റ്, ഡി. അരവിന്ദാക്ഷന്‍ (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറി, ബി.സി ഉണ്ണിത്താന്‍ (തിരുവനന്തപുരം) ഖജാന്‍ജി എന്നിവരെ യോഗം വീണ്ടും തെരഞ്ഞെടുത്തു. ആര്‍. രാജന്‍ഗുരിക്കള്‍((തിരുവനന്തപുരം), കെ. വിക്രമന്‍നായര്‍ (തിരുവനന്തപുരം), കെ.ആര്‍ കുറുപ്പ് (തിരുവനന്തപുരം), എ. തങ്കപ്പന്‍ (കൊല്ലം), ജി. രാജന്‍ (കൊല്ലം) മങ്ങാട്ട് രാജേന്ദ്രന്‍ (ആലപ്പുഴ), കെ.പി രാജലക്ഷ്മി (പത്തനംതിട്ട), ഡോ.എം.സി.കെ ബീരാന്‍(മലപ്പുറം), ഡി.എ ഹരിഹരന്‍ (മലപ്പുറം),
എം.പി വേലായുധന്‍ (കണ്ണൂര്‍), ബി. പരമേശ്വരന്‍ നായര്‍ (തിരുവനന്തപുരം), കെ.വി ചന്ദ്രശേഖരന്‍ (കണ്ണൂര്‍), മാമ്പഴക്കര സദാശിവന്‍ നായര്‍ (തിരുവനന്തപുരം), ഡി. ചിദംബരന്‍ (കൊല്ലം), കെ.ജി രാധാകൃഷ്ണന്‍ (എറണാകുളം),
കെ.ബി ജയറാം (തൃശൂര്‍), ടി. വിനയദാസ് (മലപ്പുറം), സി. ശ്രീധരന്‍നായര്‍ (കോഴിക്കോട്), വി. രാമചന്ദ്രന്‍ (പാലക്കാട്), ജെ. ബാബുരാജേന്ദ്രന്‍ നായര്‍ (തിരുവനന്തപുരം) എന്നിവരെ സഹഭാരവാഹികളെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."