ഹരിത പെരുമാറ്റച്ചട്ട പ്രഖ്യാപനം; എയ്ഡഡ് സ്്കൂളുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഹരിതാഭമാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ പങ്കാളിത്വത്തില്‍ നിന്നും അവസാന നിമിഷം അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കികൊണ്ടു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇക്കഴിഞ്ഞ 27ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രൊട്ടക്കോള്‍ പ്രഖ്യാപനം നടത്താനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഇതു പ്രകാരം ഇക്കഴിഞ്ഞ ഒന്നിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച സര്‍ക്കുലറില്‍ 27ന് സ്കൂളുകളില്‍ ലഹരി വിരുദ്ധ, ഹരിത പ്രതിജ്ഞയെടുക്കാനും പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. അതത് പ്രദേശത്തെ ഡി.ഇ.ഒമാരും എ.ഇ.ഒമാരും യോഗം വിളിച്ചുചേര്‍ത്ത് പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും 24ന് ഇറങ്ങിയ ഉത്തരവില്‍ പദ്ധതി സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മാത്രം നടപ്പിലാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളാ വിദ്യാഭ്യാസ ചട്ടം പ്രകാരം (കെ.ഇ.ആര്) അംഗീകാരമുള്ള നിരവധി അണ്‍എയ്ഡഡ് സ്കൂളുകള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ സ്കൂളുകളെ ബോധപൂര്‍വം മാറ്റിനിര്‍ത്താനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."