ചെന്നിത്തല പ്രതിപക്ഷ നേതാവാകും: ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി സൂചന. യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി തന്നെ തുടരും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച്ച ഉണ്ടായേക്കും .കെ.സി ജോസഫ് പ്രതിപക്ഷ ഉപ നേതാവാകുമെന്നും സൂചനയുണ്ട്.ഇതു സംബന്ധിച്ച് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് അധ്യക്ഷന്‍ വി.എം സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ജയിച്ച എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണ് എന്നതിനാലും ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചെന്നിത്തലയെ കൂടാതെ വി.ഡി സതീശന്, കെ മുരളീധരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരുടെ പേരുകളും പരിഗണനയിലുള്ളതായി സൂചനയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."