HOME
DETAILS
MAL
മൃതദേഹം തൂക്കി വിലയിടുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്
backup
January 28 2017 | 19:01 PM
കാര്യക്ഷമതയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തില്‍ പിന്നിലാണെങ്കിലും പ്രവാസികളെ കിട്ടുന്നിടത്തെല്ലാം ചൂഷണംചെയ്യുന്ന കാര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് മിടുക്കന്മാരാണ്. വിദേശരാജ്യത്തുവച്ചു മരിക്കുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകണമെങ്കില്‍ കിലോയ്ക്ക് 360 രൂപയെന്ന കണക്കില്‍ ചാര്‍ജ്ജ് നല്‍കണം. മൃതദേഹം തുലാസിലിട്ടു തൂക്കി വിലയിടുന്ന ഏര്‍പ്പാട് വല്ലാത്തൊരു ക്രൂരതയാണ്.
ഉപജീവനത്തിനുവേണ്ടി നാടും വീടും വിട്ടു പ്രവാസം തേടുന്നവരെ വന്‍ചാര്‍ജ്ജ് ഈടാക്കി കൊള്ളയടിക്കുന്നവര്‍ പ്രവാസിയുടെ മരണംപോലും കൊള്ളലാഭത്തിനുള്ള ഉപാധിയായാണു കാണുന്നത്. പാക്കിസ്താനുള്പെടെ മറ്റു രാജ്യങ്ങള്‍ മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നുവെന്നു മാത്രമല്ല അനുഗമിക്കുന്ന ഒരാള്‍ക്കു ടിക്കറ്റ് സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്.
അന്‍വര്‍ ബാബു,
റിയാദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."