HOME
DETAILS

ഹജ്ജ് സബ്‌സിഡി: ഇരട്ടിവിലയിട്ട് അന്‍പതു ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന ഏര്‍പ്പാട്

  
backup
January 28 2017 | 19:01 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf

ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്നവര്‍ക്കു ഹജ്ജ് സബ്‌സിഡി വേണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി സജീവമാണ്. ഹജ്ജ് നിര്‍ബന്ധമായ സമൂഹത്തിലുള്ളവരും പുറത്തുള്ളവരും ഇക്കാര്യത്തില്‍ പ്രതികൂലിച്ചും അനുകൂലിച്ചും പ്രസ്താവനകളുമായി ഇറങ്ങിത്തിരിക്കാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി. അടുത്തകാലത്തു സുപ്രിംകോടതിയും വിഷയത്തിടപെട്ടു.
കടംവാങ്ങിയും സൗജന്യം അനുവദിച്ചും നിര്‍വഹിക്കേണ്ടതല്ല ഹജ്ജ് എന്നുള്ളതു വസ്തുതയാണ്. ഹജ്ജിനുപയോഗിക്കുന്ന പണത്തില്‍ നിഷിദ്ധമായ സ്വത്തു കലരാനും പാടില്ല. പിടിച്ചുപറിച്ചും മറ്റുള്ളവരെ പറ്റിച്ചും പലിശയിലൂടെ സമ്പാദിച്ചുമുണ്ടാക്കിയ പണംകൊണ്ടു ചെയ്യുന്ന ഹജ്ജ് ഹജ്ജാവുകയുമില്ല.
എന്നാല്‍ ഇവിടെ ചിന്തനീയമായ മറ്റൊരു വസ്തുതയുണ്ട്. വിമാനക്കമ്പനികള്‍ ഹാജിമാരോടു മാത്രമായി നടത്തുന്ന പകല്‍ക്കൊള്ള. പൊതുവേ ഗള്‍ഫ് സെക്ടറിലേക്ക് എല്ലാ വിമാനക്കമ്പനികളും യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും പൗരസ്ത്യ രാജ്യങ്ങളിലേക്കും വാങ്ങുന്ന ചാര്‍ജിനേക്കാള്‍ കൂടുതലാണ് വാങ്ങുന്നതെന്നത് ഏറെക്കാലമായി തുടരുന്ന അനീതിയാണ്. ഉദാഹരണത്തിന് ക്വാലാലംപൂരിലേക്ക് പതിനായിരത്തില്‍ താഴെ രൂപ വിമാന ചാര്‍ജ് വാങ്ങുമ്പോള്‍ ദോഹയിലേക്ക് അതിന്റെ മൂന്നിരട്ടി വാങ്ങുന്നു. രണ്ടിടത്തേക്കും ദൂരം ഒന്നാണെന്നറിയുക. ഇതേ അനീതി തന്നെയാണ് ഹജ്ജ് തീര്‍ഥാടകരോടും ചെയ്യുന്നത്.
സാധാരണ ജിദ്ദയിലേക്ക് മുപ്പതിനായിരത്തില്‍ താഴെ വിമാന ടിക്കറ്റുള്ളപ്പോള്‍ ഒരു ഹാജിയില്‍ നിന്ന് അറുപതും എഴുപതും ആയിരങ്ങളാണ് വാങ്ങുന്നത്. ഡിസ്‌കൗണ്ട് വില്‍പ്പന നടത്തുന്ന ചില കടകളില്‍ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടിവില കാണിച്ച ശേഷം അന്‍പത് ശതമാനത്തിലധികം വിലക്കുറവില്‍ വിറ്റഴിക്കുന്ന ഏര്‍പ്പാട് പോലെയാണ് ഹജ്ജ് സബ്‌സിഡിയുടെ കാര്യവും. ഇരട്ടിയിലധികം വിമാന ചാര്‍ജ് വാങ്ങിയ ശേഷം ഹാജിമാര്‍ക്ക് സബ്‌സിഡി നല്‍കുന്നുവെന്ന് കൊട്ടിഘോഷിക്കുന്നു. വിമാനചാര്‍ജ് നീതിപൂര്‍വ്വം വാങ്ങിയാല്‍ തന്നെ സബ്‌സിഡി എന്ന വാക്ക് അപ്രസക്തമാകും.
അതുപോലെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് മക്കയിലെയും അസീസിയ്യയിലെയും താമസത്തിനായി കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നത്.
ഇക്കാര്യത്തിനായി നിയോഗിക്കപ്പെടുന്ന ഔദ്യോഗിക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും സംശയിക്കപ്പെടുന്ന തരത്തില്‍ ഏറെക്കാലമായി ചര്‍ച്ച നടക്കുന്നുണ്ട്. ഇവിടെയും വഞ്ചിക്കപ്പെടുന്നത് ഹാജിമാരാണ്. സബ്‌സിഡി വേണ്ടെന്നും വേണമെന്നുമുള്ള വിവാദങ്ങള്‍ക്കിടയില്‍ ഇത്തരം പ്രധാനമായ വിഷയങ്ങള്‍ കണാതെ പോകരുത്.
കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതില്‍ സുതാര്യവും സംശയരഹിതവും നീതിപൂര്‍വ്വകവുമായ നടപടികളും, വിമാനചാര്‍ജിന്റെ കാര്യത്തില്‍ പകല്‍ക്കൊള്ള അവസാനിപ്പിക്കാനുള്ള ആത്മാര്‍ഥമായ ഇടപെടലുകളും നടത്തുക വഴി അനാവശ്യമായ ഈ സബ്‌സിഡി വിവാദങ്ങള്‍ അവസാനിപ്പിക്കാവുന്നതും, ഓരോ ഹാജിക്കും സംതൃപ്തിയോടെ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരിച്ചുവരാനും സാധിക്കും. അത്തരത്തിലുള്ള തുറന്ന സമീപനമാണ് ഹജ്ജ് കാര്യ വകുപ്പും വ്യോമയാന മന്ത്രാലയവും കാണിക്കേണ്ടത്.

ഷാഹുല്‍ ഹമീദ് മേല്‍മുറി
(കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചീഫ് ട്രെയിനറും വളണ്ടിയര്‍
ക്യാപ്റ്റനുമാണു ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago