HOME
DETAILS
MAL
നാഗാ കൗണ്‍സിലിനെ നിയമവിരുദ്ധമാക്കണമെന്ന് കോണ്‍ഗ്രസ്
backup
January 28 2017 | 19:01 PM
ഇംഫാല്‍: യുനൈറ്റഡ് നാഗാ കൗണ്‍സിലിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിയ്ക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി സംസ്ഥാന കോണ്‍ഗ്രസ് വക്താവ് കെ.എച്ച് ജോയ് കിഷന് സിങ് അറിയിച്ചു.
നാഗാ കൗണ്‍സിലിന്റെ ഉപരോധത്തെത്തുടര്‍ന്ന് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. 87 ദിവസമായി തുടരുന്ന ഉപരോധം കാരണം അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഏഴ് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതാണ് നാഗാ കൗണ്‍സിലിനെ പ്രകോപിപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന വിരുദ്ധ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."