വ്യാപാര്‍ 2017ല്‍ വിദേശത്തുനിന്ന് 160 ബയര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അടുത്ത മാസം രണ്ടു മുതല്‍ നാലു വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ 2017ല്‍ 46 വിദേശരാജ്യങ്ങളില്‍നിന്നുള്ള 160 പേരടക്കം 683 ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു.
18 സംസ്ഥാനങ്ങളില്‍ നിന്ന് 523 ബയര്‍മാരാണുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളില്‍നിന്നുള്ള 160 പേര്‍ക്കു പുറമെ ജപ്പാനില്‍ നിന്ന് 39 പേരുടെ പ്രതിനിധി സംഘവുമെത്തും.
ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാകും ബയര്‍മാര്‍.
മുഖ്യമന്ത്രി പിണറായി വിജയന് രണ്ടിനു രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷനാകും. ഭക്ഷ്യസംസ്കരണം, കൈത്തറി, ടെക്സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കുകയാണ് വ്യാപാര്‍ 2017ന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."