കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍ 29-01-2017
മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ എം.എച്ച്.എ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫിസില്‍ നിന്നും ജനുവരി 30,31 തിയതികളില്‍ ഹാള്‍ടിക്കറ്റും, ഡിഗ്രികോപ്പിയും സഹിതം കൈപ്പറ്റേണ്ടതാണ്.
എം.ബി.എ പരീക്ഷ
ഫെബ്രുവരി 21ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (2014 സ്‌കീം -ഫുള്‍ ടൈം ഈവനിംഗ് ട്രാവല്‍ & ടൂറിസം യു.ഐ.എം), 2009 സ്‌കീം - ഫുള്‍ ടൈം പാര്‍ട്ട് ടൈം യു.ഐ.എം- സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി ജനുവരി 30 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഫെബ്രുവരി ആറ് (50 രൂപ പിഴയോടെ എട്ട്, 250 രൂപ പിഴയോടെ 10) വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി. സുവോളജി പ്രാക്ടിക്കല്‍ ഫെബ്രുവരി 1 മുതല്‍ അതാത് കോളജുകളില്‍ നടത്തും. എല്ലാ എക്‌സാമിനേഴ്‌സിന്റെയും യോഗം ജനുവരി 31 ന് 11 മണിക്ക് സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ നടത്തും.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (നോണ്‍ - സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 6 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍ - സി.എസ്.എസ് (റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളജിലെ അശ്വതി. യു, ഗ്രീഷ്മ. സി.ആര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പൊസിഷന്‍ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 8 വരെ സ്വീകരിക്കും.
സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് 2016 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ഡിസബിലിറ്റി സ്റ്റഡീസ് ആന്റ് റീഹാബിലിറ്റേഷന്‍ സയന്‍സസ് സൈക്കോളജി (സി. എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
അപേക്ഷാ
തിയതി നീട്ടി
യു.ജി.സി 12-ാം പദ്ധതിയിലെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം മുഖേന പി.എച്ച്.ഡി നടത്തുന്നതിന് യു.ജി.സി 2(എഫ്) 12(ബി) ലിസ്റ്റില്‍പ്പെട്ട കോളജുകളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31 ല്‍ നിന്നും ഫെബ്രുവരി 18 വരെയാക്കി നീട്ടി.
രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന യോഗാ പരിശീലന പരിപാടിയിലെ ഫെബ്രുവരി മാസത്തെ ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസില്‍ നിന്നും ലഭിക്കും.
ഓണ്‍ലൈന്‍
പരീക്ഷ
കാറ്റഗറി നമ്പര്‍ 5152013 പ്രകാരം കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ് തസ്തികയിലേക്ക് 2017 ഫെബ്രുവരി 6 ന് രാവിലെ 10.00 മുതല്‍ 12.15 വരെ കെ.പി.എസ്.സി. തിരുവനന്തപുരം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ കെ.പി.എസ്.സി. ഔദ്യോഗിക വൈബ്‌സൈറ്റില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 5682012 പ്രകാരം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ പഞ്ചകര്‍മ തസ്തികയുടെ ഇന്റര്‍വ്യൂ 2017 ഫെബ്രുവരി 01, 02 തിയതികളിലും കാറ്റഗറി നമ്പര്‍ 4852011 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) തസ്തികയുടെ ഇന്റര്‍വ്യൂ 2017 ഫെബ്രുവരി 1, 2, 3 തിയതികളിലും കാറ്റഗറി നമ്പര്‍ 5982012 പ്രകാരം കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഹോംസയന്‍സ് (ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍) തസ്തികയുടെ ഇന്റര്‍വ്യൂ 2017 ഫെബ്രുവരി 8 നും കാറ്റഗറി നമ്പര്‍ 5682012 പ്രകാരം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ കാറ്ററിംഗ് ആന്റ് റെസ്റ്റോറന്‍സ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 2017 ഫെബ്രുവരി 10 നും കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തുന്നു.
വണ്‍ ടൈം പ്രമാണ പരിശോധ
കാറ്റഗറി നമ്പര്‍ 492015 പ്രകാരം ധന വകുപ്പില്‍ അസിസ്റ്റന്റ് (പട്ടികജാതി പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയുടെ സാധ്യതാപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒ.ടി.ആര്‍. പ്രമാണ പരിശോധന 2017 ഫെബ്രുവരി 13, 14 തിയതികളില്‍ കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തുന്നു.
എലിജിബിലിറ്റി
ടെസ്റ്റ്
കാറ്റഗറി നമ്പര്‍ 4782015 പ്രകാരം കെ.എസ്.ഇ.ബിയിലെ നിശ്ചിത യോഗ്യതയുള്ള താഴ്ന്ന വിഭാഗം ജീവനക്കാരില്‍ നിന്നും മീറ്റര്‍ റീഡര്‍ സ്‌പോട്ട് ബില്ലര്‍ തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി ഒ.എം.ആര്‍. പരീക്ഷ തിരുവനന്തപുരം കെ.പി.എസ്.സി. ആസ്ഥാന ആഫിസിലെ പരീക്ഷാ ഹാളില്‍ 2017 ഫെബ്രുവരി 23 ന് രാവിലെ 9.30 മുതല്‍ 11.15 വരെ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള തിയതി പിന്നീട് അറിയിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."